സുരേഷ്​ റെയ്​നയുടെ പേരിലുള്ള അഞ്ച്​ അപൂർവ റെക്കോഡുകൾ​

ന്യൂഡൽഹി: ആഗസ്​റ്റ്​ 15ന്​ എം.എസ്​. ധോണിക്ക്​ പിന്നാലെ സുരേഷ്​ റെയ്​നയും അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്​ ഏറെ ഞെട്ടലോടെയാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകർ കേട്ടത്​.

നിലവിൽ ടീമിന്​ പുറത്താണെങ്കിലും ​​ത​െൻറ സ്​ഥിരം മേച്ചിൽപുറമായ ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തി റെയ്​ന നീല ജഴ്​സിയിൽ മടങ്ങിയെത്തുമെന്ന്​ ശുഭാപതി വിശ്വാസം പുലർത്തിപ്പോന്നവർ നിരവധിയായിരുന്നു.

എന്നാൽ രണ്ട്​ ലോകകപ്പ്​ നേട്ടങ്ങളിൽ പങ്കാളിയായ റെയ്​നയും ആരവങ്ങൾക്കും വിടവാങ്ങലിനും കാത്തുനിൽക്കാതെ അപ്രതീക്ഷിതമായി പാഡ്​ അഴിച്ചു. ഐ.പി.എല്ലിൽ ചെന്നെ സൂപ്പർ കിങ്​സിനായി താരം കളി തുടരും. വിരമിക്കൽ വേളയിൽ 33കാര​െൻറ അഞ്ച്​ അപൂർവ റെക്കോഡുകൾ ചുവടെ.

മൂന്ന്​ ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ

ക്രിക്കറ്റി​െൻറ മൂന്ന്​ പതിപ്പുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ റെയ്​നയാണ്​. ഹോങ്​കോങ്ങിനെതിരെ ആയിരുന്നു ഉത്തർപ്രദേശുകാര​െൻറ ആദ്യ ഏകദിന സെഞ്ച്വറി. ടെസ്​റ്റിൽ അയൽക്കാരായ ശ്രീലങ്കക്കെതിരെ ആദ്യമായി മൂന്നക്കം കടന്നു.

2010 ട്വൻറി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായിരുന്നു കുഞ്ഞൻ പതിപ്പിലെ ആദ്യ സെഞ്ച്വറി. രോഹിത്​ ശർമയും കെ.എൽ. രാഹുലും ശേഷം ഈ നേട്ടം സ്വന്തമാക്കി.

ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ച താരം

ചെന്നൈ സൂപ്പർ കിങ്​സ്​ നിരയിലെ സ്​ഥിരം സാന്നിധ്യവും ഉപനായകനുമായ റെയ്​ന ഇതുവരെ 192മത്സരങ്ങളിൽ സാന്നിധ്യമറിയിച്ചു.

ഈ സീസണിൽ യു.എ.ഇയിൽ വെച്ച്​ 200 മത്സരം തികക്കാൻ കാത്തിരിക്കുകയാണ്​ താരം. സി.എസ്​.​െകയെ ലീഗിൽ നിന്നും വിലക്കിയപ്പോൾ ഗുജറാത്ത്​ ലയൺസി​െൻറ നായകനായിരുന്നു.

ഐ.പി.എല്ലിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ

2008 മുതൽ 2016 സീസണി​െൻറ പകുതി വരെ റെയ്​ന ഒരു ഐ.പി.എൽ മത്സരം പോലും നഷ്​ടപ്പെടുത്തിയില്ല. ഒമ്പതാം സീസണിൽ ആദ്യ കുഞ്ഞി​െൻറ ജനനവുമായി ബന്ധപ്പെട്ടാണ്​ ഗുജറാത്ത്​ ലയൺസി​െൻറ മുൻ നായകന്​ ഒരു മത്സരം നഷ്​ടമായത്​.

158 മത്സരങ്ങൾക്ക്​ ശേഷം 2018ലാണ്​ ചെന്നൈ സൂപ്പർ കിങ്​സ്​ റെയ്​ന ഇല്ലാതെ കളത്തിലിറങ്ങിയത്​.

െഎ.പി.എല്ലിൽ 5000 റൺസ്​ ക്ലബിലെ ആദ്യ അംഗം

2019 ഐ.പി.എല്ലിലെ ഉദ്​ഘാടന മത്സരത്തിലൂടെ ടൂർണമെൻറ്​ ചരിത്രത്തിൽ ആദ്യമായി 5000 റൺസ്​ തികക്കുന്ന താരമായി റെയ്​ന മാറി. ഒരാഴ്​ചക്കകം ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി റെയ്​നയെ പിന്തുടർന്ന്​ 5000 റൺസ്​ ക്ലബിലെത്തി.

5412 റൺസുമായി കോഹ്​ലിയാണ്​ നിലവിൽ ഐ.പി.എല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്​ നിൽക്കുന്നത്​. ഇക്കുറി യു.എ.ഇയിൽ വെച്ച്​ 44 റൺസ്​ കൂടി നേടാനായാൽ റെയ്​നക്ക്​ ഒന്നാം സ്​ഥാനം തിരികെപിടിക്കാം.

അരങ്ങേറ്റ ടെസ്​റ്റിലെ​ സെഞ്ചൂറിയൻ

അരങ്ങേറ്റ ടെസ്​റ്റിൽ സെഞ്ച്വറി നേടുന്ന 12ാമത്തെ ഇന്ത്യൻ ബാറ്റ്​സ്​മാനാണ്​ റെയ്​ന. 2010ൽ ശ്രീലങ്കക്കെതിരെ കൊളംബോയിൽ വെച്ചായിരുന്നു ആ ഇന്നിങ്​സ്​. സചിൻ ടെണ്ടുൽക്കർ ഇരട്ട സെഞ്ച്വറി നേടിയ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

ടെസ്​റ്റ്​ കരിയറിൽ 768 റൺസ്​ സ്​കോർ ചെയ്​ത റെയ്​നക്ക്​ പിന്നീട്​ ഒരു ശതകം തികക്കാൻ സാധിച്ചിട്ടില്ല. 2014-15 സീസണിൽ ആസ്​ട്രേലിയക്കെതിരെയായിരുന്നു താരത്തി​െൻറ അവസാന ടെസ്​റ്റ്​ മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.