മുംബൈ: കഴിഞ്ഞ വർഷം ഇന്ത്യ ആസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ തുടങ്ങിയതാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും മുൻ ഇന്ത്യൻ ഓപണർ വസീം ജാഫറും തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധം.
പരമ്പര ഓസീസ് 4-0ത്തിന് സ്വന്തമാക്കുമെന്നായിരുന്നു വോണിെൻറ പ്രവചനം. എന്നാൽ നായകൻ കോഹ്ലി പോലുമില്ലാതെ യുവതാരനിരയടങ്ങിയ ഇന്ത്യ കംഗാരുക്കളെ അവരുടെ മണ്ണിൽ കെട്ടുകെട്ടിച്ച് ചരിത്രം രചിച്ചു. ആ സമയം വോണിനെ തേച്ചൊട്ടിച്ചതിൽ പ്രധാനിയായിരുന്നു ജാഫർ.
ശേഷം ഇംഗ്ലണ്ട് ഇന്ത്യയിൽ സന്ദർശനത്തിനെത്തിയപ്പോൾ ഇരുവരും തമ്മിലുള്ള പോര് വർധിച്ചു. പിച്ചിനെയടക്കം വിമർശിച്ചുകൊണ്ടുള്ള വോണിെൻറ ട്വീറ്റിെൻറ മുനയൊടിക്കാൻ പലപ്പോഴും ജാഫർ മുന്നിലുണ്ടായിരുന്നു. ഇപ്പോൾ ഒരു വിഡിയോ അഭിമുഖത്തിൽ താൻ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യാൻആഗ്രഹിക്കുന്ന ക്രിക്കറ്റ് താരമാരെന്ന ചോദ്യത്തിന് വസീം ജാഫർ എന്നാണ് വോൺ ഉത്തരം നൽകിയത്.
ഇപ്പോൾ വോണിന് തക്ക മറുപടിയുമായി വന്നിരിക്കുകയാണ് ജാഫർ. 'വോൺ എന്നെ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞ ഞാനും കൂട്ടുകാരും' -എന്ന കുറിപ്പോടെ 2007ൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര വിജയം ആഘോഷിക്കുന്ന ചിത്രമാണ് ജാഫർ പോസ്റ്റ് ചെയ്തത്.
അതായിരുന്നു ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ഏക ടെസ്റ്റ് പരമ്പര വിജയം. ഇന്ത്യ വിജയിച്ച മത്സരത്തിൽ അർധസെഞ്ച്വറിയുമായി ജാഫർ തിളങ്ങി. വോണായിരുന്നു അന്ന് ഇംഗ്ലീഷ് നായകൻ. ജാഫറിെൻറ ട്വീറ്റ് ആരാധകർ കൊണ്ടാടി. ക്രിക്കറ്റ് മുഹൂർത്തങ്ങൾക്ക് യോജിക്കുന്ന തരത്തിൽ സരസമായ പോസ്റ്റുകൾ പങ്കുവെക്കുന്ന ജാഫർ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.