ഇന്ത്യൻ താരങ്ങളായിരന്നിട്ട് പോലും പല തവണ ഗ്രൗണ്ടിർ തമ്മിൽ ഉരസിയവരാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ഇതിഹാസ താരം വിരാട് കോഹ്ലിയും. ഇരുവരും ഗ്രൗണ്ടിൽ 'കലിപ്പൻ'മാരായത് കൊണ്ട് തന്നെ ഉരസിയപ്പോഴെല്ലാം വമ്പൻ ചർച്ചകൾ നടന്നിരുന്നു. എന്നാൽ നിലവിൽ ഇവർ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് ബി.സി.സി.ഐ പുറത്തുവിട്ട ഇരുവരും തമ്മിലുള്ള അഭിമുഖത്തിന്‍റെ ട്രെയ്‍ലർ വീഡിയോ. എല്ലാ മസാലകളും അവസാനിപ്പിക്കാൻ പോകുവാണെന്നാണ് വിരാട് കോഹ്ലി ട്രെയ്‍ലറിൽ പറയുന്നത്.
ബാറ്റിങ്ങിനിടെ ആരുമായെങ്കിലും തർക്കിക്കേണ്ടി വന്നാൽ ബാറ്റിങ്ങിൽ മോട്ടിവേഷൻ ലഭിക്കുമോ എന്ന് വിരാട് ഗൗതം ഗംഭീറിനോട് ചോദിക്കുന്നുണ്ട്. ഇതിന് വളരെ രസകരമായാണ് ഗംഭീർ മറുപടി നൽകുന്നത്. 'ഗംഭീർ, നിങ്ങൾ ബാറ്റ് ചെയ്യുമ്പോൾ എതിർ ടീം അംഗങ്ങളുമായി വാക്ക് തർക്കങ്ങളുണ്ടാകാറില്ലേ? അത് നിങ്ങളെ പുറത്താക്കാനുള്ള സാധ്യത വർധിപ്പിക്കുമോ അതോ അത് കൂടുതൽ നേരം ബാറ്റ് ചെയ്യാനായിരിക്കുമോ മോട്ടിവേറ്റ് ചെയ്യുക? ആ സാഹചര്യം നിങ്ങളെ എങ്ങനെയാണ് നയിച്ചത്? ഇതായിരുന്നു വിരാട് കോഹ്ലി ചോദിച്ചത്.
എന്നാൽ ഇതിന് ഗംഭീർ നൽകുന്ന മറുപടി ചിരിയുണർത്തുന്നതായിരുന്നു. എന്നേക്കാൾ വലിയ വാക്ക് തർക്കക്കാരനാണ് നീ ഈ ചോദ്യത്തിന് ഉത്തരം പറയാൻ നീയാണ് നല്ലത്, നിന്‍റെ കയ്യിൽ അതിനുള്ള ഉത്തരവുമുണ്ടാകും,' ഗംഭീർ മറുപടി പറഞ്ഞു. മറുപടി കേട്ട് വിരാട് ചിരിച്ചുകൊണ്ട് ആ സാഹചര്യത്തിന് ഒരു അംഗീകാരമാണ് തനിക്ക് വേണ്ടതെന്ന് മറുപടി പറഞ്ഞിരുന്നു.
വിരാട് കോഹ്ലിയുടെ 2014-15 ആസ്ട്രേലിയയിൽ വെച്ച് നടന്ന ബോർഡർ-ഗവാസ്കർ മത്സരത്തിലെ പ്രകടനത്തെ ഗംഭീർ പുകഴ്ത്തുന്നതും വീഡിയോയിലുണ്ട്. ഇരുവരും തമ്മിൽ 2013 ഐ.പി.എൽ മത്സരത്തിനിടയിൽ തർക്കമുണ്ടായിരുന്നു. പിന്നീട് 2023 ഐ.പി.എൽ സീസണിലും ഇരുവരും ഏറ്റുമുട്ടി. ഗംഭീറിന്‍റെ കീഴിലെ ആദ്യ ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും വിരാട് കോഹ്ലിയും. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.