ഈ ടീം ഒരു രാത്രികൊണ്ട്​ ഉണ്ടായതല്ല, കോഹ്​ലിക്കും ക്രെഡിറ്റ്​ കൊടുക്കണം -ഇന്ത്യൻ ​കോച്ച്​ രവിശാസ്​ത്രി

ബ്രിസ്​ബേൻ: അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ ആസ്​ട്രേലിയയിൽ പരമ്പര വിജയിച്ചതിന്​ പിന്നാലെ 'ഒറിജിനൽ' ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയെ പുകഴ്​ത്തി ഇന്ത്യൻ കോച്ച്​ രവിശാസ്​ത്രി രംഗത്ത്​. കോഹ്​ലിയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ട ശേഷം രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ ഗംഭീരമായി തിരിച്ചുവരുകയായിരുന്നു.

''ഇതുവരെയുള്ളതിൽ ഏറ്റവും ബുദ്ധിമു​േട്ടറിയ ടൂറായിരുന്നു ഇത്​. കോവിഡി​​േന്‍റയും ക്വാറന്‍റീനിന്‍റെയും സമയത്ത്​ നിരവധി പരുക്കുകളുമായാണ്​​ ഇന്ത്യ കളിച്ചത്​. വിരാട്​ കോഹ്​ലിക്ക്​ ഉറപ്പായും ക്രെഡിറ്റ്​ കൊടുക്കേണ്ടതുണ്ട്​. അദ്ദേഹം ഇവിടെയില്ല, വീട്ടിലേക്ക്​ പോയിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ വ്യക്തിത്വവും സ്വാഭാവസവിശേഷതകളും ഈ ടീമിൽ എല്ലാവരിലും കാണാം. അജിൻക്യ രഹാനെ നന്നായി കാര്യങ്ങൾ ചെയ്​തു. കഴിഞ്ഞ തവണ ഇന്ത്യ പരമ്പരനേടിയപ്പോൾ ടീമിലുണ്ടായിരുന്ന ഒരു ബൗളർ പോലും അവസാന ​െടസ്റ്റിൽ ടീമിലുണ്ടായിരുന്നില്ല. അതുകൊണ്ട്​ ആത്മവിശ്വാസമുണ്ടാകുക എന്നത്​ പ്രധാനപ്പെട്ട കാര്യമായിരുന്നു''

''നിങ്ങൾ ആളുകൾ കരുതുന്നത്​ ഒരുരാത്രികൊണ്ടാണ്​ ഈ വിജയം ഉണ്ടായതെന്നാണ്​. ഇത്​്​ അഞ്ച്​-ആറ്​ വർഷത്തെ നിരന്തരപ്രക്രിയയുടെ ഫലമാണ്​. ഇതിലുള്ള കളിക്കാർ പലരും വർഷങ്ങളായി കൂടെകളിക്കുന്നവരാണ്​. അവർക്ക്​ കഠിനമായ പലടൂറുകളും പരാജയങ്ങളും ഉണ്ടായിരുന്നു. അതിൽനിന്നും അവർ പഠിച്ചത്​ ഒരിക്കലും വിട്ടുകൊടുക്കരുതെന്നാണ്​. തോൽക്കുന്നത്​ സാധാരണകാര്യമാണ്​, പക്ഷേ വിട്ടുകൊടുക്കുന്നത്​ ഞങ്ങളുടെ രീതിയല്ല. അതാണ്​ ഈ ടീം കാണിച്ചത്​. അതുകൊണ്ടുതന്നെ നിങ്ങൾ കോഹ്​ലിക്ക്​ ക്രെഡിറ്റ്​ കൊടുക്കണം'' - രവി ശാസ്​ത്രി അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Give credit to Virat Kohli for team's self-belief, character: Ravi Shastri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.