കസവുമുണ്ടും ജുബ്ബയുമണിഞ്ഞെത്തി മക്ഗ്രാത്ത്, ‘എല്ലാവർക്കും ഓണാശംസകൾ..!’

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് ആസ്ട്രേലിയയുടെ വിഖ്യാത പേസ് ബൗളർ ​െഗ്ലൻ മക്ഗ്രാത്ത്. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് പരമ്പരാഗത കേരളീയ വേഷത്തിലെത്തിയായിരുന്നു ക്രിക്കറ്റ് കണ്ട മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ മക്ഗ്രാത്തിന്റെ ഓണാശംസ.

‘ഓണാഘോഷങ്ങളുടെ ഭാഗമാകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മുഴുവൻ മലയാളികളും ഈ വലിയ ഉത്സവം ആഘോഷിക്കുന്നു. എല്ലാവർക്കും എന്റെ സന്തോഷകരമായ ഓണാശംസകൾ’ -കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വിഡിയോയിൽ മക്ഗ്രാത്ത് പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും എം.ആർ.എഫ് പേസ് ഫൗണ്ടേഷന്‍റെയും നേതൃത്വത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിക്കുന്ന ഫാസ്റ്റ് ബൗളേഴ്സ് ക്യാമ്പിൽ പങ്കെടുക്കാനായി മക്ഗ്രാത്ത് എത്തിയിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലും അദ്ദേഹം പ​ങ്കെടുത്തു.

124 ടെസ്റ്റ് മത്സരങ്ങളിൽ ഓസീസിനുവേണ്ടി പന്തെറിഞ്ഞ മക്ഗ്രാത്ത് 563 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 250 ഏകദിനങ്ങളിൽ 381ഉം 189 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ 835ഉം വിക്കറ്റാണ് മക്​ഗ്രാത്തിന്റെ സമ്പാദ്യം.

Tags:    
News Summary - Glenn McGrath wishes happy onam to all malayalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.