ട്വന്‍റി20ലോകകപ്പ് ഫൈനലിൽ ആരുജയിച്ചാലും അത് ചരിത്രമാണ്. ഇതുവരെ കുട്ടിക്രിക്കറ്റിൽ കിരീടം നേടാത്തവരാണ് ആസ്ട്രേലിയയും ന്യൂസിലൻഡും. രണ്ടു കൂട്ടരും ഒന്നിനൊന്ന് മെച്ചം.
ആര് കിരീടം നേടുമെന്നത് പ്രവചനാധീതമാണെങ്കിലും ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ ഒരു കാര്യം പറയുന്നു. ഇത്തവണ കപ്പ് ഓസീസിനുള്ളതാണ്. അതിന് അശ്വിൻ പറയുന്ന കാരണം സമീപ കാലത്ത് ഇരു ടീമുകൾ നേർക്കുനേർ പോരടിച്ചപ്പോഴുള്ള മത്സരഫലമാണ്. അടുത്തിടെ കളിച്ച മത്സരങ്ങളിൽ കൂടുതലും ആസ്ട്രേലിയ ന്യൂസിലൻഡിനെ തോൽപിച്ചിട്ടുണ്ട്. 13 മത്സരങ്ങളിൽ എട്ടിലും ജയം ആസ്ട്രേലിയക്കൊപ്പം നിന്നു. അഞ്ചെണ്ണം ന്യൂസിലൻഡും. ഫൈനലുകളിൽ ആസ്ട്രേലിയയുടെ വീര്യവും അശ്വിൻ എടുത്തു പറയുന്നു.
ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് (യു.എ.ഇ സമയം 6.00) മത്സരം. ഒരു പ്രവചനത്തിനും വഴങ്ങാത്ത ഫൈനലാണിത്. സെമിയിൽ അവസാന അഞ്ച് ഒാവറിന് മുമ്പുവരെ തോൽവി കൽപിക്കപ്പെട്ടവരാണ് കിവീസും കംഗാരുക്കളും. അവസാന പിടിവള്ളിയിൽ പിടിച്ചുകയറി അടിച്ചുതകർത്താണ് ഫൈനലിലെത്തിയത്. രണ്ട് ടീമും ഒാരോ മത്സരം മാത്രമാണ് തോറ്റത്. സൂപ്പർ 12ൽ ന്യൂസിലൻഡ് പാകിസ്താനോട് തോറ്റപ്പോൾ ഇംഗ്ലണ്ട് ആസ്ട്രേലിയയെ തോൽപിച്ചു. ഇതേ പാകിസ്താനെയും ഇംഗ്ലണ്ടിനെയും തോൽപിച്ചാണ് ഇരുവരും കലാശപ്പോരിലേക്ക് എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.