മുംബൈ: ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആസ്ട്രേലിയ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പുറത്തുവിട്ട പുതിയ വാർഷിക റാങ്കിങ്ങിലാണ് 124 പോയന്‍റുമായി ഓസീസ് ഒന്നാമതെത്തിയത്. രണ്ടാമതുള്ള ഇന്ത്യക്ക് 120 പോയന്‍റാണ്.
2020-21 കാലയളവിലെ ടെസ്റ്റ് പരമ്പരകൾ പട്ടികയിൽനിന്ന് ഒഴിവാക്കിയാണ് പുതിയ റാങ്കിങ് ഐ.സി.സി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 4-1ന് വിജയിച്ചതിനു പിന്നാലെയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തിയത്. ടെസ്റ്റ്, ഏകദിന, ട്വന്‍റി20 എന്നിങ്ങനെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയായിരുന്നു ഇതുവരെ ഒന്നാംസ്ഥാനത്തുണ്ടായിരുന്നത്.
2020-21 കാലയളവിൽ ഓസീസിനെതിരെ 2-1ന് ഇന്ത്യ പരമ്പര നേടിയത് റാങ്കിങ്ങിൽനിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യക്ക് ടെസ്റ്റിൽ ഒന്നാം സ്ഥാനം നഷ്ടമായത്. 105 പോയന്‍റുമായി ഇംഗ്ലണ്ടും 103 പോയന്‍റുമായി ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. ന്യൂസിലൻഡ് (96), പാകിസ്താൻ (89), ശ്രീലങ്ക (83), വെസ്റ്റീൻഡീസ് (82), ബംഗ്ലാദേശ് (53) എന്നീ ടീമുകളാണ് ആറു മുതൽ ഒമ്പതുവരെയുള്ള സ്ഥാനങ്ങളിൽ. അതേസമയം, ഏകദിനത്തിലും ട്വന്‍റി20യിലും ഇന്ത്യ തന്നെയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.