ലണ്ടൻ: ലോഡ്സ് മൈതാനിയിൽ ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്ത് ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തിയിരുന്നു. അഞ്ചാം ദിവസം സംഭവിച്ച ഒരുപിടി ട്വിസ്റ്റുകളാണ് രണ്ടാം ടെസ്റ്റിന്‍റെ ഗതി നിശ്ചയിച്ചത്. 89 റൺസ് കൂട്ടുകെട്ടുമായി ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ച മുഹമ്മദ് ഷമി (56 നോട്ടൗട്ട്) ജസ്പ്രീത് ബൂംറ (34 നോട്ടൗട്ട്) സഖ്യത്തിന്‍റെ ബാറ്റിങ് എടുത്തു പറയേണ്ടതാണ്.
ഉച്ചഭക്ഷണത്തിന് പിന്നാലെ എട്ടിന് 298 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് ക്ഷണിച്ചു. ഇന്ത്യൻ സീമർമാർക്ക് മുന്നിൽ മുട്ടിടിച്ച ഇംഗ്ലണ്ട് അവസാന ദിവസം എട്ട് ഓവർ മാത്രം അവശേഷിക്കേ കീഴടങ്ങി.
ഇന്ത്യ-ഇംഗ്ലണ്ട് കളിക്കാരുടെ ഉരസലിനും കളി പലവട്ടം സാക്ഷ്യം വഹിച്ചിരുന്നു. ബൂംറയെ ലക്ഷ്യം വെച്ചായിരുന്നു ഇംഗ്ലീഷ് താരങ്ങളുടെ സ്ലെഡ്ജിങ്. എന്നാൽ ഇംഗ്ലീഷുകാരുടെ പ്രകോപനത്തെ തുടർന്നാണ് ടീം ഒരു മനസ്സായി വിജയത്തിന് വേണ്ടി പരിശ്രമിച്ചതെന്ന് വെളിപ്പെടുത്തുകയാണ് കളിയിലെ താരമായ കെ.എൽ. രാഹുൽ.
'പരിഹാസം ഞങ്ങൾ കാര്യമാക്കുന്നില്ല, പക്ഷേ നിങ്ങൾ ഞങ്ങളുടെ ഒരാളുടെ പുറകെ പോയാൽ പതിനൊന്ന് പേരും പിറകയുണ്ടാകും' -മത്സരശേഷം രാഹുൽ പറഞ്ഞു. രാഹുലിന്‍റെ (129) തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 364 റൺസിന്‍റെ ടോട്ടൽ ഉയർത്തിയത്. രോഹിത് ശർമയുമായി ചേർന്ന് ഓപണിങ് വിക്കറ്റിൽ രാഹുൽ 126 റൺസാണ് ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.