റാവൽപിണ്ടി: 24 വർഷത്തിനുശേഷം പാക് മണ്ണിൽ നടന്ന പാകിസ്താൻ-ആസ്ട്രേലിയ ടെസ്റ്റിൽ സമനില. ബാറ്റർമാർ നിറഞ്ഞാടിയ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരുടീമുകൾക്കും ഓരോ ഇന്നിങ്സ് മാത്രമാണ് പൂർത്തിയാക്കാനായത്. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നാലിന് 479 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തപ്പോൾ ആസ്ട്രേലിയ 459 റൺസടിച്ചു.
രണ്ടാം വട്ടം പാകിസ്താൻ വിക്കറ്റ് നഷ്ടമില്ലാതെ 252 റൺസടിച്ചപ്പോഴാണ് കളി സമനിലയിലായത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി (157) നേടിയിരുന്ന ഓപണർ ഇമാമുൽ ഹഖ് രണ്ടാം ഇന്നിങ്സിലും നൂറുകടന്നു (111*). സഹ ഓപണർ അബ്ദുല്ല ശഫീഖും (136*) സെഞ്ച്വറി നേടി. നേരത്തേ പാക് ബൗളർ നുഅ്മാൻ അലി ആറു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.