കാൺപൂർ: തൊട്ടുതലേന്നത്തെ വലിയ തുടക്കം പകർന്നുനൽകിയ പ്രതീക്ഷകളുടെ കനലിൽ വെള്ളമൊഴിച്ച് ഒന്നാം ടെസ്റ്റിെൻറ മൂന്നാം ദിവസം ഇന്ത്യൻ ബൗളർമാരുടെ വിളയാട്ടം. വിക്കറ്റുവീഴ്ചയില്ലാതെ 151 റൺസ് പിടിച്ച കിവികളെ അത്രയും റൺസ് കൂടി അധികം ചേർക്കാൻ അനുവദിക്കാതെ എല്ലാവരെയും പുറത്താക്കി ബൗളർമാർ കളിയിൽ ഇന്ത്യക്ക് വിലപ്പെട്ട ലീഡ് നൽകി.
345 റൺസ് പിന്തുടർന്ന ന്യൂസിലൻഡ് ആദ്യ ഇന്നിങ്സിൽ 296 റൺസിനാണ് ഓൾഔട്ടായത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ആതിഥേയർ സ്റ്റംപെടുക്കുേമ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന നിലയിലാണ്. വിൽ യങ്ങും ടോം ലഥാമും ചേർന്ന ഓപണിങ് കൂട്ടുകെട്ട് കൂറ്റൻ സ്കോറിലേക്ക് കിവികളെ കൈപിടിക്കുമെന്ന് തോന്നിച്ചാണ് മൂന്നാം ദിവസം കളി തുടങ്ങിത്.
ആധികാരികമായി ബാറ്റുവീശിയ ഒാപണിങ് ജോഡി പൊളിക്കുന്നത് അശ്വിനാണ്. 89 റൺസുമായി നിലയുറപ്പിച്ച യങ്ങിനെ സബ്സ്റ്റിറ്റ്യൂട്ട് ശ്രീകർ ഭരതിെൻറ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീടെത്തിയത് സാക്ഷാൽ കെയിൻ വില്യംസൺ. നിലയുറപ്പിക്കും മുേമ്പ ഉമേഷ് യാദവ് എതിർ നായകനെ മടക്കി. 18 റൺസായിരുന്നു വില്യംസണിെൻറ സമ്പാദ്യം.
ഇതോടെ പതറിയ കിവി ബാറ്റിങ്ങിൽ മഹാമാരി കണക്കെ പന്തുകൊണ്ട് നാശം വിതച്ച് അക്സർ പട്ടേലിെൻറ സ്പിൻ മായാജാലമായിരുന്നു പിന്നീട്. ആദ്യം റോസ് ടെയ്ലറും പിറകെ ഹെൻറി നിക്കോൾസും അവസാനമായി ഓപണർ ലഥാമും അക്സറിന് വിക്കറ്റ് നൽകി മടങ്ങി. സെഞ്ച്വറിക്കരികെ 95 റൺസ് എടുത്തുനിൽക്കെയായിരുന്നു ലഥാമിെൻറ മടക്കം.
സ്പിന്നർമാരെ കൊണ്ടു തോറ്റ ന്യുസിലൻഡ് അക്സറിനു മാത്രമല്ല അശ്വിനും ജദേജക്കും വിക്കറ്റുകൾ സമ്മാനിച്ച് അതിവേഗം പവലിയനിലെത്തിയതോടെ ഇന്ത്യൻ സ്കോറിന് 49 റൺസ് അകലെ ന്യൂസിലൻഡ് ഇന്നിങ്സിന് അവസാനം. ടെസ്റ്റിൽ ഏഴു ഇന്നിങ്സുകൾ മാത്രം കളിച്ച് അഞ്ചുവട്ടം അഞ്ചു വിക്കറ്റെടുത്ത അക്സർ പട്ടേലിനിത് സ്വപ്നങ്ങൾക്കുമപ്പുറത്തെ മഹാനേട്ടമായി. മറുവശത്ത്, 99 റൺസിനിടെയാണ് ന്യൂസിലൻഡിന് ഒമ്പതു വിലപ്പെട്ട വിക്കറ്റുകൾ നഷ്ടമായത്. അശ്വിൻ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജദേജയും ഉമേഷും ഓരോന്നും സ്വന്തമാക്കി.
മുൻനിര ബാറ്റർമാരും ബൗളർമാരും പുറത്തിരുന്നതിെൻറ ആധി തുടക്കത്തിൽ കണ്ട ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ആധിപത്യം പുലർത്തിയത് ന്യൂസിലൻഡിന് തിരിച്ചടിയാകും. രണ്ടാം ഇന്നിങ്സിൽ ഓപണർ ശുഭ്മാൻ ഗിൽ മടങ്ങിയതു മാത്രമാണ് കിവികൾക്ക് ആശ്വാസം. നാലു റൺസുമായി മായങ്ക് അഗർവാളും ഒമ്പതു റൺസെടുത്ത് ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.