ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസങ്ങളായിരുന്ന ഷെയ്ൻ വോണിനും റോഡ് മാർഷിനും ആദരാഞ്ജലിയർപ്പിച്ച് ഇന്ത്യൻ ശ്രീലങ്കൻ താരങ്ങൾ. മൊഹാലിയിൽ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാംദിനം മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഗ്രൗണ്ടിൽ ഒരു മിനുട് മൗനം ആചരിച്ചാണ് താങ്ങൾ വോണിന്‍റെയും മാർഷിന്‍റെയും നിര്യാണത്തിൽ അനുശോചിച്ചത്. ആദരസൂചകമായി താരങ്ങൾ കറുത്ത ആം ബാന്‍റുകൾ ധരിച്ചാണ് മത്സരത്തിനിറങ്ങിയത്.
''ഇന്നലെ അന്തരിച്ച ഷെയ്ന്‍ വോണിനോടും റോഡ് മാർഷിനോടുമുള്ള ആദരസൂചകമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കറുത്ത ബാന്‍ഡ് ധരിക്കും'' -ബി.സി.സി.ഐ ട്വിറ്ററിൽ കുറിച്ചു. വിക്കറ്റ് കീപ്പിങ് ഇതിഹാസമായിരുന്ന റോഡ് മാർഷിന്റെ വിയോഗത്തിന്‍റെ നടുക്കം മാറുന്നതിന് മുമ്പാണ് ഷെയ്ൻ വോണും വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്നാണ് ഇരുവരും മരിച്ചത്. 1970 നവംബറിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മാർഷ് 13 വർഷത്തിലേറെ നീണ്ട കരിയറിൽ 3633 റൺസ് നേടി. ഫാസ്റ്റ് ബാൾ താരം ഡെന്നിസ് ലില്ലിയുമായി ചേർന്ന് കരിയറിൽ 95 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 1984 ൽ പാകിസ്ഥാനെതിരെ കളിച്ച മാർഷ് പിന്നീട് ദേശീയ സെലക്ടറായി മാറി.
തായ്‍ലൻഡിലെ കോ സാമുയിൽ വെച്ചാണ് ലെഗ് സ്പിൻ ഇതിഹാസമായ ഷെയ്ൻ വോൺ അന്തരിച്ചത്. 1992ൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യക്കെതിരെ ടെസ്റ്റിൽ പന്തെറിഞ്ഞാണ് വോണിന്‍റെ അരങ്ങേറ്റം. 1992നും 2007നും ഇടയിൽ 15 വർഷത്തെ കരിയറിലെ സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കി വിസ്ഡന്റെ നൂറ്റാണ്ടിലെ അഞ്ച് ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. 2013ൽ അദ്ദേഹത്തെ ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.