സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം അങ്കത്തിന് വ്യാഴാഴ്ച സിഡ്നിയിൽ തുടക്കം. ഇരു ടീമുകളും ഓരോ കളി ജയിച്ച് ഒപ്പത്തിനൊപ്പമായ പരമ്പരയിൽ നിർണായകമാണ് ഈ മത്സരം.
ബ്രിസ്ബെയ്നിലെ അവസാന ടെസ്റ്റ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനാൽ സിഡ്നി പോരാട്ടം ഏറെ പ്രധാനവുമാണ്. അജിൻക്യ രഹാനെയുടെ ക്യാപ്റ്റൻസിയിൽ മെൽബണിൽ ആധികാരിക ജയം സ്വന്തമാക്കിയതിെൻറ ആത്മവിശ്വാസമാണ് ഇന്ത്യയുടെ കരുത്ത്.
രോഹിത് ശർമയുടെ തിരിച്ചുവരവും ഉമേഷ് യാദവിന് പകരം ടി. നടരാജൻ അരങ്ങേറാൻ അവസരം കാത്തിരിക്കുന്നതുമെല്ലാം പോസിറ്റിവ് ഘടകങ്ങളാണ്. പുതുവർഷപ്പിറവിക്കു പിന്നാലെ ഉയർന്ന ബയോസുരക്ഷ ബബ്ൾ വിവാദവും കളിക്കാരുടെ ഐസൊലേഷനുമെല്ലാം ഡ്രസ്സിങ് റൂമിനെ എങ്ങനെ ബാധിച്ചുവെന്ന് മൈതാനത്തെ പോരാട്ടത്തിലൂടെ അറിയാം.
അതേസമയം, ടീമിെൻറ ഉയിർത്തെഴുന്നേൽപ് തെളിയിക്കാനുള്ള പോരാട്ടമാണ് ഓസീസിന്. ആദ്യ കളിയിലെ വമ്പൻ ജയത്തിെൻറ ക്രെഡിറ്റെല്ലാം കോഹ്ലിയും ഷമിയുമില്ലാത്ത ടീമിനെതിരെ കളഞ്ഞുകുളിച്ചെന്ന ആരോപണം രൂക്ഷമാണ്. കൺകഷൻ കഴിഞ്ഞ് തിരികെയെത്തുന്ന വിൽ പുകോവ്സ്കിക്ക് അവസരം നൽകുമോയെന്നാണ് ഓസീസ് നിരയിലെ പ്രധാന ചോദ്യം.
ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ച അഞ്ചിന് കളി തുടങ്ങും. 10,000 കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നൽകും.
രോഹിത് വരുേമ്പാൾ, ആരെ ഒഴിവാക്കും. ഉമേഷ് യാദവിന് പകരക്കാരനായി ടി. നടരാജനോ അതോ, ഷർദുൽ ഠാകുറോ. മൂന്നാം ടെസ്റ്റിന് മുമ്പായി ക്യാപ്റ്റൻ അജിൻക്യ രഹാനെ എങ്ങനെ ടീമിനെ തെരഞ്ഞെടുക്കുമെന്നാണ് കൺഫ്യൂഷൻ. രോഹിത് ശർമ ടീമിൽ തിരികെയെത്തുേമ്പാൾ, ഓപണർ മായങ്ക് അഗർവാളിനെ ഒഴിവാക്കുമെന്നാണ് സൂചന. തുടർച്ചയായി പരാജയപ്പെട്ട മായങ്ക് നാല് ഇന്നിങ്സിലായി നേടിയത് 31 റൺസ് മാത്രമാണ്. അല്ലെങ്കിൽ ഹനുമ വിഹാരിയുടെ സ്ഥാനമാവും തെറിക്കുന്നത്.
അതേസമയം, പുതുമുഖക്കാരൻ ശുഭ്മാൻ ഗിൽ മികച്ച ഫോമിലാണ്. പരിക്കേറ്റ് മടങ്ങിയ ഉമേഷ് യാദവിന് പകരം ഷർദുലോ അതോ നടരാജനോ എന്നത് ക്യാപ്റ്റെൻറ ചോയ്സിനെ ആശ്രയിച്ചിരിക്കും.
കണൈങ്കക്ക് പരിക്കേറ്റ ലോകേഷ് രാഹുലിനെ ടീമിൽനിന്ന് ഒഴിവാക്കി. കഴിഞ്ഞ രണ്ട് ടെസ്റ്റിലും 15 അംഗ സംഘത്തിലുണ്ടായിരുന്നെങ്കിലും രാഹുൽ െപ്ലയിങ് ഇലവനിൽ ഇല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.