ഐ.സി.സി പുരുഷ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1ന് സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ആസ്ട്രേലിയയെ മറികടന്ന് ടെസ്റ്റിലെ ഒന്നാംനമ്പർ ടീമായത്. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്‍റി20 റാങ്കിങ്ങിൽ മൂന്നിലും ഇന്ത്യ ഒന്നാംസ്ഥാനത്തെത്തി.
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിന് ഇന്ത്യ തോറ്റിരുന്നു. എന്നാൽ, ഇതിന് പിന്നാലെ തിരിച്ചുവന്ന ഇന്ത്യ വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി, ധരംശാല ടെസ്റ്റുകൾ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കി. ധരംശാലയിലെ അഞ്ചാംടെസ്റ്റിൽ ഇന്നിങ്സിനും 64 റൺസിനുമായിരുന്നു ഇന്ത്യൻ ജയം.
ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യക്കും ആസ്ട്രേലിയക്കും പിന്നിൽ മൂന്നാമതുള്ളത് ഇംഗ്ലണ്ടാണ്. ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താൻ എന്നിവരാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. വെസ്റ്റിൻഡീസ് -7, ശ്രീലങ്ക -8, ബംഗ്ലാദേശ് -9, സിംബാബ്വേ -10 എന്നിങ്ങനെയാണ് ആദ്യ 10 സ്ഥാനക്കാർ.
ഏകദിന റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് നമ്പർ വൺ ടീം. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ന്യൂസിലാൻഡ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ട്വന്‍റി20 റാങ്കിങ്ങിലും ഇന്ത്യയാണ് നമ്പർ വൺ. ഇംഗ്ലണ്ടും ആസ്ട്രേലിയയുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.