ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബോളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ. ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെ സമ്പർക്ക വിലക്കിലാക്കിയതായും ബി.സി.സി.ഐ വ്യക്തമാക്കി. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെയാണ് രവി ശാസ്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
ഇന്നലെ വൈകീട്ട് നടത്തിയ പതിവ് പരിശോധനയിലാണ് രവി ശാസ്ത്രിയുടെ ഫലം പോസിറ്റീവായത്. ടീമിലെ മറ്റു താരങ്ങൾക്കും ഇന്നലെ വൈകുന്നേരവും ഇന്നു രാവിലെയുമായി പ്രാഥമിക കോവിഡ് പരിശോധന നടത്തിയിരുന്നു. അതിൽ നെഗറ്റീവ് ആയവരെയാണ് ഇന്ന് മത്സരത്തിനായി ഓവലിലേക്ക് അയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.