വില്ലനായി മഴ; ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 മത്സരം വൈകുന്നു

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 മത്സരത്തിൽ മഴ വില്ലനാകുന്നു. കനത്ത മഴമൂലം ടോസിടാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലെ ടീം മൂന്ന് ട്വന്റി20 മത്സരങ്ങളാണ് കളിക്കുന്നത്. വി.വി.എസ്. ലക്ഷ്മൺ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സംഘത്തിൽ നായകൻ രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി തുടങ്ങിയവരില്ല. ലോകകപ്പ് കൂടി മുന്നിൽകണ്ട് യുവനിരയെ വാർത്തെടുക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. രോഹിത് ക്യാപ്റ്റൻസി ഒഴിയണമെന്ന ആവശ്യവും ഇതിനകം ഉയർന്നിട്ടുണ്ട്.

ഹാർദിക്കിന് കീഴിൽ ടീം ശോഭിച്ചാൽ ആ വഴിക്കും ചർച്ചകൾ നീങ്ങിക്കൂടെന്നില്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ന്യൂസിലൻഡിനെതിരായ ട്വന്റി20, ഏകദിന സംഘങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. 25നും 27നും 30നും ഏകദിന മത്സരങ്ങളും നടക്കും.

ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇശാൻ കിഷൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്

ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, ഇഷ്‌ സോധി, ബ്ലെയർ ടിക്ക്നർ.

Tags:    
News Summary - India-New Zealand Match delayed by rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.