സിഡ്നി: പ്രതിരോധം തീർത്ത് ഉൾവലിഞ്ഞ ചേതേശ്വർ പുജാരയുടെ ബാറ്റിങ്, ഓസീസ് പേസർമാരുടെ ഏറിൽ പരിക്കേറ്റ രവീന്ദ്ര ജദേജയും ഋഷഭ് പന്തും, ഒടുവിൽ 94 റൺസിെൻറ ലീഡ് വഴങ്ങി ഇന്ത്യ പ്രതിരോധത്തിലുമായി. ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ സമ്മർദത്തിലാണ്. അവസാന ദിനങ്ങളിലേക്ക് നീങ്ങുേമ്പാൾ ബാറ്റിങ് ദുഷ്കരമാകുന്ന പിച്ചിൽ ഓസീസിന് വ്യക്തമായ മേൽക്കൈ ലഭിച്ചുകഴിഞ്ഞു.
ഓസീസിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 338ന് ഇന്ത്യൻ മറുപടിയെ 244ൽ അവസാനിപ്പിച്ച ആതിഥേയർ 94 റൺസിെൻറ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ രണ്ടിന് 103 റൺസ് കൂടി നേടിയതോടെ നിലവിൽ സ്കോർ 197ലെത്തി. ഡേവിഡ് വാർണർ (13), വിൽ പുകോസ്കി (10) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായപ്പോൾ, മാർനസ് ലബുഷെയ്നും (47 നോട്ടൗട്ട്) സ്റ്റീവൻ സ്മിത്തും (29*) ചേർന്നാണ് ഇന്നിങ്സ് കെട്ടിപ്പടുക്കുന്നത്.
ഒച്ചിഴയും വേഗം
രണ്ടിന് 96 എന്ന നിലയിൽനിന്ന് മൂന്നാം ദിനം പൊടുന്നനെയാണ് ഇന്ത്യൻ ബാറ്റിങ് തകർന്നടിഞ്ഞത്. ഒരുവശത്ത് പ്രതിരോധ ചുവടുകളുമായി പുജാര പിടിച്ചുനിന്നപ്പോൾ മറുവശത്ത് വിക്കറ്റ് വീഴ്ചയായി. അജിൻക്യ രഹാനെ (22), ഹനുമ വിഹാരി (4), ഋഷഭ് പന്ത് (36) എന്നിവർ ഓസീസ് പേസിനു മുന്നിൽ കീഴടങ്ങി.
176 പന്തിൽ 50 തികച്ചതിനു പിന്നാലെ, കമ്മിൻസിെൻറ ഉയർന്നുപൊങ്ങിയ പന്ത് ഗ്ലൗസിൽ ഉരുമ്മി വിക്കറ്റ് കീപ്പർക്ക് പിടിനൽകി മടങ്ങി. ഇതിനിടെയാണ് പന്തിനും പിന്നാലെ ജദേജക്കും പേസ് ബൗളിങ്ങിൽ പന്തുകൊണ്ട് പരിക്കേറ്റത്. ആർ. അശ്വിൻ (10), നവദീപ് സെയ്നി (3), ബുംറ (0), മുഹമ്മദ് സിറാജ് (6) എന്നിവർകൂടി മടങ്ങിയതോടെ സ്കോർ 244ൽ അവസാനിച്ചു.
ജദേജ 28 റൺസുമായി പുറത്താവാതെ നിന്നു. പാറ്റ് കമ്മിൻസ് (4 വിക്കറ്റ്), ജോഷ് ഹേസൽവുഡ് (2), മിച്ചൽ സ്റ്റാർക് (1) എന്നിവരാണ് ഇന്ത്യൻ ബാറ്റിങ്ങിനെ ചുരുങ്ങിയ ടോട്ടലിൽ പിടിച്ചുനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.