നായിബിന് അർധ സെഞ്ച്വറി (57); അഫ്ഗാനെതിരെ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം

ഇന്ദോർ: അഫ്ഗാനിസ്താനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 20 ഓവറിൽ 172 റൺസിന് ഓൾ ഔട്ടായി. ഗുൽബദ്ദീൻ നായിബ് അർധ സെഞ്ച്വറി നേടി ടീമിന്‍റെ ടോപ് സ്കോററായി. 35 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്താണ് താരം പുറത്തായത്.

ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസ് (ഒമ്പത് പന്തിൽ 14), ഇബ്രാഹിം സദ്രാൻ (10 പന്തിൽ എട്ട്), അസ്മത്തുല്ല ഒമർസായ് (അഞ്ചു പന്തിൽ രണ്ട്), മുഹമ്മദ് നബി (18 പന്തിൽ 14), നജീബുല്ല സദ്രാൻ (21 പന്തിൽ 23), കരീം ജനത് (10 പന്തിൽ 20), നൂർ അഹ്മദ് (രണ്ടു പന്തിൽ ഒന്ന്), മുജീബുർ റഹ്മാൻ (ഒമ്പത് പന്തിൽ 21), ഫാറൂഖ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ഒരു റണ്ണുമായി നവീനുൽ ഹഖ് പുറത്താകാതെ നിന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റ് നേടി. രവി ബിഷ്ണോയി, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും ശിവം ദുബെ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ അഫ്ഗാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ കളിയിൽ ആറ് വിക്കറ്റിന് ജയിച്ച ആതിഥേയർക്ക് ഇന്നും വിജയം തുടരാനായാൽ മൂന്ന് മത്സര പരമ്പര അനായാസം സ്വന്തമാക്കാം.

സൂപ്പർബാറ്റർ വിരാട് കോഹ്ലിയും യശസ്വി ജയ്സ്വാളും പ്ലെയിങ് ഇലവനിലെത്തിയതോടെ ഓപ്പണർ ശുഭ്മൻ ഗില്ലും തിലക് വർമയും പുറത്തായി. 14 മാസത്തെ ഇടവേളക്കുശേഷമാണ് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിലേക്ക് കോഹ്‌ലി മടങ്ങിയെത്തുന്നത്. രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ് ഇടംകിട്ടിയില്ല. ഒരുമാറ്റവുമായാണ് അഫ്ഗാൻ കളത്തിലിറങ്ങുന്നത്. റഹ്മത്ത് ഷാക്ക് പകരം നൂർ അഹ്മദ് ടീമിലെത്തി.

ടീം ഇന്ത്യ -രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, റിങ്കു സിങ്, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ജിതേഷ് ശർമ,

ടീം അഫ്ഗാനിസ്താൻ -ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്, അസ്മത്തുല്ല ഉമർ സായി, മുജീബുർറഹ്മാൻ, നവീനുൽ ഹഖ്, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, ഗുൽബദ്ദീൻ നായിബ്.

Tags:    
News Summary - India vs Afghanistan T20I: Afghanistan 172

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.