തലവേദനയായി ട്രാവിസ് 'തല'; ആസ്ട്രേലിയക്ക് മികച്ച ലീഡ്; 337ന് പുറത്ത്

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് വമ്പൻ ലീഡ്. ഒന്നാം ഇന്നിങ്സിൽ 157 റൺസിന്‍റെ ലീഡാണ് ആസ്ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യയുടെ 180 റൺസിന് മറുപടിയായി ബാറ്റ് വീശിയ കങ്കാരുക്കൾ 337 റൺസാണ് സ്കോർ ബോർഡിലെത്തിച്ചത്.

സെഞ്ച്വറി തികച്ച ട്രാവിസ് ഹെഡാണ് ആസ്ട്രേലിയക്ക് കരുത്തേകിയത്. താരത്തിനെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് ഇന്ത്യക്ക് അക്ഷാർത്ഥത്തിൽ തലവേദനയായിരുന്നു. 141 പന്ത് നേരിട്ട് 17 എണ്ണം പറഞ്ഞ ഫോറും നാല് സ്റ്റൈലൻ സിക്സറുമടിച്ചാണ് ഹെഡ് 140 റൺസ് സ്വന്തമാക്കിയത്. 64 റൺസ് സ്വന്തമാക്കിയ മാർനസ് ലബുഷെയ്നാണ് ആസ്ട്രേലിയയുടെ രണ്ടാം ടോപ് സ്കോറർ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാർ റെഡ്ഡിയും ആർ അശ്വിനും ഓരോ വിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിനം തുടക്കത്തിൽ തന്നെ നഥാൻ മക്സ്വീനിയെ പുറത്താക്കിയാണ് ബുംറ തുടങ്ങിയത്. ആദ്യ ദിനം മനോഹരമായി ബാറ്റ് വീശിയ മക്സ്വീനി 39 റൺസ് നേടി പുറത്തായി. പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്ത് രണ്ട് റൺസ് നേടി ബുംറക്ക് വിക്കറ്റ് നൽകി പുറത്തായി.

ട്രാവിസ് ഹെഡ്ഡു ലബുഷെയ്നും നാലാം വിക്കറ്റിൽ 65 റൺസിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കി. 64 റൺസ് നേടിയ ലബുഷെയ്നെ നിതീഷ് റെഡ്ഡിയണ് പുറത്താക്കിയത്. ആറാമാനായെത്തിയ മിച്ചൽ മാർഷിനെ (9) അശ്വിൻ കീപ്പറുടെ കയ്യിലെത്തിച്ചു.

പിന്നീടെത്തിയ അലക്സ് കാരിയെ കാഴ്ചക്കാരനാക്കി ഹെഡ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആറാം വിക്കറ്റിൽ ഇരുവരു 74 റൺസിന്‍റെ കൂട്ടുക്കെട്ട് സൃഷ്ട്ടിച്ചു. പിന്നീടെത്തിയ കാരി 15 റൺസ് നേടി സിറാജിന് വിക്കറ്റ് നൽകി പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റൻ കമ്മിൻസും ഹെഡിന് പിന്തുണ നൽകി പിടിച്ചു നൽകി. സെഞ്ച്വറി തികച്ച ഹെഡ് കത്തികയറുകയായിരുന്നു. ഒടുവിൽ 140 റൺസ് സ്വന്തമാക്കിയ ഹെഡിനെ സിറാജ് ബൗൾഡാക്കുകയായിരുന്നു. കമ്മിൻസ് (12) ബുംറ പുറത്താക്കി. മിച്ചൽ സ്റ്റാർക്ക് 18 റൺസ് സ്വന്തമാക്കി. സ്കോട്ട് ബോളണ്ടിനെ റണ്ണെടുക്കുന്നതിന് മുമ്പ് സിറാജ് തന്നെ പറഞ്ഞയച്ചു. ലിയോൺ നാല് റൺസുമായി പുറത്താകാതെ നിന്നു.

News Summary - india vs australia border gavaskar trophy live score aus leads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.