ബോർഡർ-ഗവാസ്ക്ർ ട്രോഫി രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് ലീഡ്. ഇന്ത്യയും ഒന്നാം ഇന്നിങ്സ് സ്കോറായ 180 റൺസ് ആസ്ട്രേലിയ മറികടന്നു. നിലവിൽ 255 ന് അഞ്ച് എന്ന നിലയിലാണ് ആസ്ട്രേലിയ. ട്രാവിസ് ഹെഡ് സെഞ്ച്വറി തികച്ചപ്പോൾ മാർനസ് ലബുഷെയ്ൻ ആസ്ട്രേലയക്കായി അർധസെഞ്ച്വറി തികച്ചു.
ലബുഷെയ്ൻ ഒമ്പത് ഫോറടക്കം 64 റൺസ് സ്വന്തമാക്കി. 100 റൺസും കഴിഞ്ഞ് ട്രാവിസ് ഹെഡ് പുറത്താകാതെ നിൽപ്പുണ്ട്. 10 ഫോറും മൂന്ന് സിക്സറുമടിച്ചാണ് ഹെഡിന്‍റെ ഇന്നിങ്സ്. ഇന്ത്യക്കായി ബുംറ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, ആർ. അശ്വിൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
രണ്ടാം ദിനം തുടക്കത്തിൽ തന്നെ നഥാൻ മക്സ്വീനിയെ പുറത്താക്കിയാണ് ബുംറ തുടങ്ങിയത്. ആദ്യ ദിനം മനോഹരമായി ബാറ്റ് വീശിയ മക്സ്വീനി 39 റൺസ് നേടി പുറത്തായി. പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്ത് രണ്ട് റൺസ് നേടി ബുംറക്ക് വിക്കറ്റ് നൽകി പുറത്തായി.
ട്രാവിസ് ഹെഡ്ഡു ലബുഷെയ്നും നാലാം വിക്കറ്റിൽ 65 റൺസിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കി. 64 റൺസ് നേടിയ ലബുഷെയ്നെ നിതീഷ് റെഡ്ഡിയണ് പുറത്താക്കിയത്. ആറാമാനായെത്തിയ മിച്ചൽ മാർഷിനെ (9) അശ്വിൻ കീപ്പറുടെ കയ്യിലെത്തിച്ചു. അലക്സ് കാരി എട്ട് റൺസുമായി ക്രീസിൽ നിൽപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.