രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; അഞ്ചു വിക്കറ്റുകൾ നഷ്ടം

കാ​ൺ​പൂ​ർ: ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 32 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. 133 റൺസിന്‍റെ ലീഡ് മാത്രമാണ് ഇന്ത്യക്കുള്ളത്.

ഒന്നിന് 14 റൺസ് എന്ന നിലയിൽ നാലാം ദിനം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യക്ക്, സ്കോർ ബോർഡിൽ 37 റൺസ് ചേർക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. ശ്രേയസ്സ് ആയ്യരും (18) രവിചന്ദ്ര അശ്വിനുമാണ് (20) ക്രീസിലുള്ളത്. ചേതേശ്വർ പൂജാര (33 പന്തിൽ 22), മായങ്ക് അഗർവാൾ (53 പന്തിൽ 17), അജിങ്ക്യ രഹാനെ (15 പന്തിൽ നാല്), രവീന്ദ്ര ജഡേജ (പൂജ്യം) എന്നിവരാണ് പുറത്തായത്. ഒരു റൺസെടുത്ത് ശു​ഭ്​​മാ​ൻ ഗി​ൽ മൂന്നാം ദിനം പുറത്തായിരുന്നു. ന്യൂസിലാൻഡിനായി ടീം സൗത്തി, കൈൽ ജമീസൺ എന്നിവർ രണ്ടു വിക്കറ്റും അജാസ് പട്ടേൽ ഒരു വിക്കറ്റും നേടി.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 345 റ​ൺ​സ്​ പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ാൻ​ഡ്​ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ 296 റ​ൺ​സി​ന് പുറത്തായിരുന്നു. മൂ​ന്നാം ദി​വ​സം ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ കരുത്തുകാട്ടിയതോടെയാണ് വലിയ സ്കോറിലേക്ക് കുതിച്ചിരുന്ന ന്യൂസിൻലാൻഡ് ബാറ്റർമാർ തകർന്നടിഞ്ഞത്. ഒരുദിവസം മാത്രം ബാക്കി നിൽക്കെ, ഇരു ടീമുകൾക്കും ഒരുപോലെ വിജയപ്രതീക്ഷയുണ്ട്. 

Tags:    
News Summary - India vs New Zealand 1st Test: IND 84/5 at lunch, lead by 133 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.