കൊളംബോ: രണ്ടാംനിരയുമായി മരതകദ്വീപിലെത്തിയ ഇന്ത്യക്ക് ആദ്യ ഏകദിനത്തിൽ തകർപ്പൻ തുടക്കം. ലങ്ക ഉയർത്തിയ 263 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 6.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലാണ്. 23 പന്തിൽ 43 റൺസുമായി മിന്നൽ തുടക്കം നൽകിയ പൃഥ്വി ഷായാണ് ഇന്ത്യൻ സ്കോർബോർഡിനെ അതിവേഗത്തിൽ ചലിപ്പിച്ചത്.അതിവേഗ അർധ ശതകത്തിലേക്ക് മുന്നേറവേ ധനഞ്ജയുടെ പന്തിൽ അവിഷ്ക ഫെർണാണ്ടോക്ക് പിടികൊടുത്ത് ഷാ മടങ്ങുകയായിരുന്നു.ഒൻപത് റൺസുമായി നായകൻ ശിഖർ ധവാനും 12 റൺസുമായി അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനുമാണ് ക്രീസിൽ.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ലങ്ക ചെറുതും വലുതുമായ സംഭാവനകളിലൂടെയാണ് ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. ലങ്കൻ നിരയിൽ ഒരാൾക്കും അർധ സെഞ്ച്വറി പിന്നിടാനായില്ല. 43 റൺസെടുത്ത കരുണരത്നെയാണ് ടോപ്പ് സ്കോറർ.ദേഭപ്പെട്ട തുടക്കം കിട്ടിയ ബാറ്റ്സ്മാൻമാരെയെല്ലാം വലിയ സ്കോറിലേക്ക് കുതിക്കും മുേമ്പ ഇന്ത്യൻ ബൗളർമാർ പുറത്താക്കുകയായിരുന്നു. ആവിഷ്ക ഫെർണാണ്ടോ (32), ബനുക (27), രാജപക്സ (24), അസലങ്ക (38), ഷനക (39) എന്നിങ്ങനെയാണ് മറ്റുപ്രധാനപ്പെട്ട സ്കോറുകൾ.
ഭുവനേശ്വർ കുമാർ എറിഞ്ഞ 50ഓവറിൽ രണ്ട് സിക്സറുകളക്കം കരുണരത്നെ അടിച്ചുകൂട്ടിയ 19 റൺസാണ് ലങ്കൻ സ്കോർ 262ലെത്തിച്ചത്. ഇന്ത്യക്കായി ദീപക് ചഹാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. മുംബൈ ഇന്ത്യൻസിന്‍റെ മിന്നും നക്ഷത്രങ്ങളായ ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും ഇന്ത്യൻ ടീമിൽ ഇത് അരങ്ങേറ്റ മത്സരമാണ്. കാൽമുട്ടിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസൺ ആദ്യ ഏകദിനത്തിൽ കളത്തിലിറങ്ങിയില്ല. താരം വൈദ്യ നിരീക്ഷണത്തിലാണെന്ന് ബി.സി.സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.