സിംബാബ്​‍വെക്കെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം

ഹരാരെ: സിംബാബ്​‍വെക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകർപ്പൻ ജയം. 190 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 31ാം ഓവറിൽ കളി അവസാനിപ്പിച്ചു. ഓപണർമാരായ ശിഖർ ധവാൻ 113 പന്തിൽ 81ഉം ശുഭ്മാൻ ഗിൽ 72 പന്തിൽ 82ഉം റൺസെടുത്ത് വിജയം എളുപ്പമാക്കുകയായിരുന്നു.

ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് സിംബാബ്​‍വെയെ 189 റൺസിലൊതുക്കിയത്. ദീപക് ചാഹർ, പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് അവശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തി. സിംബാബ്​‍വെ ബാറ്റിങ്ങിൽ 35 റൺസെടുത്ത ക്യാപ്റ്റൻ റെഗിസ് ചകാബ്‍വയാണ് ടോപ് സ്കോറർ. ബ്രാഡ് ഇവാൻസ് പുറത്താകാതെ 33 റൺസെടുത്തപ്പോൾ റിച്ചാർഡ് ഗരാവ 34 റൺസെടുത്തു.

Tags:    
News Summary - India won by 10 wickets against Zimbabwe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.