ഇന്ദോർ: അഫ്ഗാനിസ്താനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ കളിയിൽ ആറ് വിക്കറ്റിന് ജയിച്ച ആതിഥേയർക്ക് ഇന്നും വിജയം തുടരാനായാൽ മൂന്ന് മത്സര പരമ്പര അനായാസം സ്വന്തമാക്കാം.
സൂപ്പർബാറ്റർ വിരാട് കോഹ്ലിയും യശസ്വി ജയ്സ്വാളും പ്ലെയിങ് ഇലവനിലെത്തിയതോടെ ഓപ്പണർ ശുഭ്മൻ ഗില്ലും തിലക് വർമയും പുറത്തായി. 14 മാസത്തെ ഇടവേളക്കുശേഷമാണ് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിലേക്ക് കോഹ്‌ലി മടങ്ങിയെത്തുന്നത്. രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ് ഇടംകിട്ടിയില്ല. ഒരുമാറ്റവുമായാണ് അഫ്ഗാൻ കളത്തിലിറങ്ങുന്നത്. റഹ്മത്ത് ഷാക്ക് പകരം നൂർ അഹ്മദ് ടീമിലെത്തി.
ശിവം ദുബെയുടെ ഓൾ റൗണ്ട് മികവായിരുന്നു മൊഹാലിയിലെ ഹൈലൈറ്റ്. 40 പന്തിൽ 60 റൺസെടുത്ത് പുറത്താകാതെനിന്ന ദുബെ രണ്ട് ഓവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ദുബെക്കു പുറമെ ഓൾ റൗണ്ടർമാരായ അക്സർ പട്ടേൽ, വാഷിങ് ടൺ സുന്ദർ, വിക്കറ്റ് കീപ്പർ ജിതേഷ് ശർമ തുടങ്ങിയവർക്കും നിർണായകമാണ് പരമ്പര. ട്വന്‍റി20 ലോകകപ്പ് ഒരുക്കം കൂടിയാണിത്.
ടീം ഇന്ത്യ -രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, റിങ്കു സിങ്, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ജിതേഷ് ശർമ,
ടീം അഫ്ഗാനിസ്താൻ -ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്, അസ്മത്തുല്ല ഉമർ സായി, മുജീബുർറഹ്മാൻ, നവീനുൽ ഹഖ്, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, ഗുൽബാദിൻ നായിബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.