ന്യൂഡൽഹി: ഇന്ത്യയുടെ വൈറ്റ് ബാൾ ക്യാപ്റ്റൻ രോഹിത് ശർമ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ തിരിച്ചെത്തും.
ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമാവാൻ കാരണമായ പരിക്കിൽനിന്ന് പൂർണമായും മോചിതനായ രോഹിത് പരിശീലനം തുടങ്ങിയിട്ടുണ്ട്. രോഹിത് മുംബൈയിൽ പരിശീലനം നടത്തുന്നുണ്ടെന്നും അടുത്തദിവസം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ശാരീരികക്ഷമത പരിശോധനക്ക് വിധേയനാവുമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു.
വിൻഡീസിനെതിരെ മൂന്നുവീതം ഏകദിനങ്ങളും ട്വന്റി20യുമാണ് ഇന്ത്യ കളിക്കുക. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിനം. ഏകദിനങ്ങളെല്ലാം അഹ്മദാബാദിലും 16ന് തുടങ്ങുന്ന ട്വന്റി20 പരമ്പര കൊൽക്കത്തയിലുമാണ് നടക്കുക.
രോഹിതിനെ കൂടാതെ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ തുടങ്ങിയവർ തിരിച്ചെത്തുമെന്നാണ് സൂചന. ഒട്ടും ഫോമിലല്ലാത്ത ഭുവനേശ്വർ കുമാർ പുറത്തായേക്കും. ജസ് പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചേക്കും. പകരം ആവേശ് ഖാൻ, ഹർഷൽ പട്ടേൽ തുടങ്ങിയവർക്ക് അവസരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.