വഡോദര: വെസ്റ്റിൻഡീസ് വനിതകൾക്കെതിരെ ട്വന്റി20 പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യക്ക് ഞായറാഴ്ച ഏകദിന മത്സരം. പരിക്കേറ്റ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പകരം ഉപനായിക സ്മൃതി മന്ദാനയാണ് അവസാന രണ്ട് ട്വന്റി20 മത്സരങ്ങളിൽ ടീമിനെ നയിച്ചത്.
ഹർമന്റെ പരിക്ക് ആശങ്കയായി തുടരുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള സംഘത്തിൽ മലയാളി ഓൾ റൗണ്ടർ മിന്നു മണിയുമുണ്ട്. ട്വന്റി20യിൽ 2-1നാണ് ആതിഥേയർ ജയിച്ചത്.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, റിച്ച ഘോഷ്, ഉമാ ഛെത്രി, തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സാധു, സൈമ താക്കൂർ, രേണുക സിങ് താക്കൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.