പുണെ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് പരിക്ക് തിരിച്ചടിയാകുന്നു. ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും സാം ബില്ലിങ്സും നിർണായകമായ അടുത്ത മത്സരത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.
മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. മെഡിക്കൽ ടീമിെൻറ പരിശോധനക്കുശേഷം ഇരുവരും ഇംഗ്ലണ്ട് ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നെങ്കിലും വേദന കൂടിയതോടെയാണ് രണ്ടാം മത്സരം സംശയത്തിലായത്. മോര്ഗെൻറ കൈവിരലിനും ബില്ലിങ്സിെൻറ തോളിനുമാണ് പരിക്ക്.
ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 66 റൺസിന് തോറ്റിരുന്നു. തിരിച്ചടിച്ച് പരമ്പരയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് പരിക്ക് സന്ദർശകർക്ക് വില്ലനാവുന്നത്. വെള്ളിയാഴ്ചയാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.