ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2021 എഡിഷന്‍റെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള െകാൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ഓയിൻ മോർഗൻ തന്നെ നയിക്കും. ഇംഗ്ലണ്ടിന്‍റെ ബംഗ്ലാദേശ് പര്യടനം മാറ്റിെവച്ചതോടെയാണ് യു.എ.ഇയിൽ നടക്കുന്ന ബാക്കി മത്സരങ്ങൾക്ക് കെ.കെ.ആറിന് മോർഗന്‍റെ സേവനം ലഭ്യമാകുക.
'ൾദ ഹണ്ട്രഡ്' ടൂർണമെന്‍റിനിടെ മോർഗൻ ഇക്കാര്യം സ്ഥിരീകരിച്ചതായി ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ ഐ.പി.എൽ കളിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാക്ക് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസമാണ് ഐ.പി.എൽ 2021ന്‍റെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. 27 ദിവസം കൊണ്ട് 31 മത്സരങ്ങളാണ് അറേബ്യൻ മണ്ണിൽ കളിക്കുക.
കോവിഡ് വ്യാപനത്തെ തുടർന്നാണ് മേയിൽ ഐ.പി.എൽ മാറ്റിവെച്ചത്. സെപ്റ്റംബർ 19ന് ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തോടെയാണ് രണ്ടാം ഭാഗത്തിന് തുടക്കമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.