ബംഗളൂരു: ഐ.പി.എൽ 2021 ചാമ്പ്യൻഷിപ്പ് പഴയ തമ്പുരാക്കന്മാർ തന്നെ കൊണ്ടുപോകുമോ അതോ അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ പുത്തൻ താരോദയം കാണുമോ? തുടക്കം ഗംഭീരമാക്കി കുതിക്കുന്ന ഐ.പി.എൽ പുതിയ സീസണിൽ പഴയ രാജാക്കന്മാർ വാഴില്ലെന്നും കപ്പുയർത്തുന്നത് ആരെന്ന വിളംബരം വന്നുകഴിഞ്ഞെന്നും പറയുന്നു, സാക്ഷാൽ രവിശാസ്ത്രി.
കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിന് തോൽപിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഡൽഹി താരം ഋഷഭ് പന്തും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചായിരുന്നു രവിശാസ്ത്രിയുടെ പ്രഖ്യാപനം. ഇരു ടീമുകളും ഇനിയും കപ്പുയർത്തിയിട്ടില്ല.
ഇത്തവണയാകട്ടെ, കളിച്ച ആറിൽ അഞ്ചും ജയിച്ച് ചലഞ്ചേഴ്സ് ഒന്നാം സ്ഥാനത്താണ്- 10 പോയിൻറാണ് സമ്പാദ്യം. കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പായ ഡൽഹി ആറിൽ നാലു ജയവുമായി മൂന്നാമതുമുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഇതുവരെയും പ്രകടന മികവ് പുറത്തെടുത്തിട്ടില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പിന്നിലാണ്.
ഡിവിലിയേഴ്സ് കുറിച്ച അർധ സെഞ്ച്വറി മികവിൽ 171 റൺസെടുത്ത ബാംഗ്ലൂരിനെതിെര ഹെറ്റ്മിയർ അർധ സെഞ്ചുറി നേടിയിട്ടും ഒരു റൺസിന് ഡൽഹി തോൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.