ഡൽഹി: ഡല്‍ഹി കാപിറ്റല്‍സിനെതിരായ നിർണായക മത്സരത്തിൽ പൊരുതിത്തോറ്റ് മുംബൈ ഇന്ത്യൻസ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റേന്തിയ ഡല്‍ഹി 258 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമായിരുന്നു മുംബൈക്ക് മുന്നിൽ വെച്ചത്. മറുപടി ബാറ്റിങ്ങിൽ 247 റൺസെടുക്കാനേ മുംബൈക്ക് കഴിഞ്ഞുള്ളൂ. വെറും 10 റൺസിന്റെ തോൽവിയായിരുന്നു മുംബൈ വഴങ്ങിയത്.
ഇന്നലെ നടന്ന കെ.കെ.ആർ - പഞ്ചാബ് മത്സരത്തെ അനുസ്മരിപ്പിക്കുന്ന റൺചേസായിരുന്നു മുംബൈ കാഴ്ചവെച്ചത്. എന്നാൽ, തുടർച്ചയായി വിക്കറ്റുകൾ വീണതാണ് ഹർദിക് പാണ്ഡ്യയെയും സംഘത്തെയും തോൽവിയിലേക്ക് നയിച്ചത്. ഡൽഹിക്കായി മുകേഷ് കുമാറും റാസിക് ദർ സലാമും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. സ്കോർ: മുംബൈ - 247 (9 wkts, 20 Ov) / ഡൽഹി - 257 (4 wkts, 20 Ov)
യുവതാരം ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഡൽഹിയെ തുണച്ചത്. 27 പന്തില്‍ 84 റൺസെടുത്ത താരം 11 ഫോറും ആറ് സിക്സറുകളും പറത്തിയിരുന്നു. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് പുറത്താവാതെ 25 പന്തില്‍ 48 റണ്‍സ് നേടി. നായകൻ റിഷഭ് പന്ത് 19 പന്തുകളിൽ 29 റണ്‍സ് നേടി.
മുബൈക്ക് വേണ്ടി തിലക് വർമയായിരുന്നു വെടിക്കെട്ട് ഡ്യൂട്ടി ഏറ്റെടുത്തത്. താരം 32 പന്തുകളിൽ നാല് വീതം ഫോറും സിക്സുമടക്കം 63 റൺസ് നേടി. 19.1 ഓവറിലായിരുന്നു താരം പുറത്തായത്. ഒരു ഘട്ടത്തിൽ ടിം ഡേവിഡും തിലകും ചേർന്ന് ടീമിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചിരുന്നു. മുകേഷ് കുമാറാണ് ആ കൂട്ടുകെട്ട് പൊളിച്ചത്. 17 പന്തുകളിൽ 37 റൺസായിരുന്നു ടിംഡേവിഡ് അടിച്ചെടുത്ത്.
മുബൈക്കായി നായകൻ ഹർദിക് പാണ്ഡ്യ 24 പന്തുകളിൽ 46 റൺസെടുത്തു. സൂര്യകുമാർ യാദവ് 13 പന്തുകളിൽ 26 റൺസുംനേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.