അഹമ്മദാബാദ്: ഐ.പി.എല്ലിൽ റൺവേട്ട തുടരുന്ന വിരാട് കോഹ്‌ലി നടപ്പു സീസണിൽ 500 റൺസ് പിന്നിട്ടു. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പുറത്താകാതെ 70 റൺസെടുത്തതോടെയാണ് 500ലെത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയ വിൽ ജാക്സിന്റെയും കോഹ്ലിയുടെ ബലത്തിൽ റോയൽ ചാലഞ്ചേഴ്സ ബംഗളൂരു ഒൻപത് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി.
ഇത് ഏഴാം തവണയാണ് വിരാട് കോഹ്‌ലി ഐ.പി.എല്ലിൽ 500 റൺസ് പിന്നിടുന്നത്. ഏറ്റവും കൂടുതൽ തവണ ഈ നാഴികകല്ല് പിന്നിടുന്ന താരം എന്ന റെക്കോഡിനൊപ്പമെത്തി. നേരത്തെ ഏഴു തവണ 500 ലെത്തിയ ഡേവിഡ് വാർണർക്ക് ഒപ്പമാണ് കോഹ്‌ലി ഈ റെക്കോഡ് പങ്കിടുന്നത്.
ഈ സീസണിൽ ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും ഉൾപ്പെടെ 71.43 ശരാശരിയിലാണ് 500 റൺസിലെത്തിയത്. 147.49 സ്ട്രൈക്ക് റേറ്റുണ്ട്. 418 റൺസുമായി സായ് സുദർശനാണ് ഈ സീസണിൽ രണ്ടാമത് നിൽക്കുന്നത്. സഞ്ജു സാംസൺ 385 റൺസുമായി മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.