ഇന്ദോർ: വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ 94 പന്തിൽനിന്ന് 173 റൺസ് നേടി ഇഷാൻ കിഷൻ തകർത്തപ്പോൾ, റെക്കോഡ് ടോട്ടൽ പടുത്തുയർത്തി ഝാർഖണ്ഡ്. 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ ഝാർഖണ്ഡ് നേടിയ 422 റൺസ്, ഏകദിന ഫോർമാറ്റിൽ ഒരു ആഭ്യന്തര ടീമിെൻറ ഉയർന്ന സ്കോറായി. തൊട്ടുപിന്നാലെ ഇഷാൻ കിഷനെത്തേടി മറ്റൊരു സന്തോഷവുമെത്തി.
ഇംഗ്ലണ്ടുമായുള്ള ട്വന്റി 20 പരമ്പരക്കുള്ള ടീമിൽ ഇഷാനെയും ചേർത്താണ് ടീം പ്രഖ്യാപിച്ചത്. പോയ വർഷം ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസിനായും മിന്നും പ്രകടനമാണ് ഇഷാൻ നടത്തിയത്. എന്നിട്ടും ആസ്ട്രേലിയക്കെതിരായ ട്വന്റി 20 ടീമിൽ ഇടം നൽകാത്തത് ഏറെ വിവാദമായിരുന്നു. വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തും ഇഷാൻ കിഷനും ടീമിലിടം പിടിച്ചതോടെ മലയാളി താരം സഞ്ജു സാംസണ് ട്വന്റി 20 ടീമിൽ ഇടം നഷ്ടമായിരുന്നു. മുംബൈ ഇന്ത്യൻസിലെ സഹതാരം സൂര്യകുമാർ യാദവും ആദ്യമായി ഇന്ത്യൻ ടീമിലിടം പിടിച്ചിട്ടുണ്ട്.
ഇഷാന്റെ മിന്നൽ ബാറ്റിങ്ങിൽ 2010ൽ റെയിൽവേസിനെതിരെ മധ്യപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 412 റൺസിെൻറ റെക്കോഡാണ് തകർന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് കൂട്ടത്തകർച്ച നേരിട്ട് 18.4 ഓവറിൽ 98 റൺസിന് പുറത്തായതോടെ, ഝാർഖണ്ഡ് 325 റൺസിെൻറ കൂറ്റൻ വിജയവും സ്വന്തമാക്കി. ലോക ലിസ്റ്റ് എ ക്രിക്കറ്റിെൻറതന്നെ ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ വിജയമാണ്. വിജയ് ഹസാരെ ട്രോഫിയിൽ 2018ൽ സിക്കിമിനെതിരെ ബിഹാർ നേടിയ 292 റൺസ് വിജയത്തിെൻറ റെക്കോഡും ഈ ജയത്തോടെ ഝാർഖണ്ഡ് സ്വന്തം പേരിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.