ന്യൂസിലാൻഡ്-പാകിസ്താൻ മത്സരത്തിനിടെ കറണ്ട് പോയി താരങ്ങളെല്ലാം ഇരുട്ടിലായി. ന്യൂസിലൻഡ്-പാകിസ്ഥാൻ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെയിലാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിന്റെ അവസാന ഓവറുകൾ അടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് സ്റ്റേഡിയത്തിൽ വൈദ്യുതി നിലക്കുകയായിരുന്നു. കിവീസ് പേസർ ജേക്കബ് ഡഫിയുടെ 39-ാം ഓവറിലെ അഞ്ചാം പന്ത് എറിയാൻ തുടങ്ങുമ്പോഴാണ് ഗ്രൗണ്ടിലെ ലൈറ്റുകളെല്ലാം അണഞ്ഞത്. ഡഫി പന്തെറിഞ്ഞതോടെ ക്രീസിലുണ്ടായിരുന്ന പാകിസ്താൻ ബാറ്റർ തയ്യബ് താഹിർ പന്ത് ശരീരത്തിൽ കൊള്ളാതിരിക്കാൻ പിന്നോട്ട് ഓടി മാറി. ഏതാനും നിമിഷങ്ങൾ സ്റ്റേഡിയം ഇരുട്ടിലാകുകയും ചെയ്തു.
പാകിസ്താന് ജയിക്കാൻ 21 പന്തിൽ 47 റൺസ് വേണ്ടപ്പോഴായിരുന്നു സംഭവം അരങ്ങേറിയത്. അതേസമയം മത്സരത്തിൽ ന്യൂസിലാൻഡ് 43 റൺസിന്റെ വിജയം സ്വന്തമാക്കി. 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 40 ഓവറിൽ 221 റൺസിൽ എല്ലാവരും പുറത്തായി.
അതേസമയം മത്സരത്തിന് ശേഷം പാകിസ്താൻ ഓൾറൗണ്ടർ ഖുഷ്ദിൽ ഷാഹ് കാണികളെ കയ്യേറ്റം ചെയ്യാൻ ഒരുങ്ങിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കാണികളുടെ കൂട്ടത്തിൽ നിന്നും ചിലർ പാകിസ്താൻ ടീമിനെതിരെ മോശം സംസാരിച്ചെന്ന് ആരോപിച്ചാണ് ഖുഷ്ദിൽ അഫ്ഗാൻ വംശജരായ കാണികളുടെ നേരെ തട്ടികയറിയത്. വേലി ചാടി കാണികളെ അടിക്കാൻ വരെ അദ്ദേഹം ശ്രമിച്ചു. എന്നാൽ ഗ്രൗണ്ട് സെക്യൂരിറ്റി വന്ന് പിടിച്ചു മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.