ഐ.പി.എല്ലിലെ സൗത്ത് ഇന്ത്യൻ ഡർബിയായ ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരം ഇന്ന് നടക്കും. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കിൽ വെച്ചാ് മത്സരം നടക്കുന്നത്. ആവേശം നിറഞ്ഞ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ചെപ്പോക്കിൽ വെളരം മോസം റെക്കോഡാണ് ആർ.സി.ബിക്കുള്ളത്.
ചെപ്പോക്കിൽ ചെന്നൈക്കെതിരെ ആർ.സി.ബി അവസാനമായി ജയിച്ചപ്പോൾ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം പോലും കുറിച്ചിട്ടില്ല. അന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്നു എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ 16 മത്സരങ്ങൾ മാത്രമെ വിജയിച്ചിട്ടുള്ളൂ. നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് അന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വെറും ആറ് സിക്സർ മാത്രമാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറിയുള്ള സച്ചിന് അന്ന 81 സെഞ്ച്വറിയാണ് ഉണ്ടായിരുന്നത്. ഐ.പി.എല്ലിൽ നിന്നും വിലക്കേർക്കപ്പെട്ട പാകിസ്താൻ താരങ്ങൾക്ക് അന്ന് എന്നു ഐ.പി.എല്ലിൽ കളിക്കാമായിരുന്നു.
2008ലെ ആദ്യ സീസണിലാണ് അവസാനമായ ചെന്നൈ സൂപ്പർ കിങ്സിനെ ആർ.സി.ബി ചെപ്പോക്കിൽ തോൽപ്പിച്ചത്. ശേഷം 17 വർഷങ്ങൾ കളിച്ചിട്ടും സി.എസ്.കെയെ അവരുടെ നാട്ടിൽ മറികടക്കാൻ ആർ.സി.ബിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിലെ അവസാന ലീഗ് മത്സരത്തിൽ സൂപ്പർ കിങ്സിനെ തോൽപ്പിച്ചാണ് ബംഗളൂരു പ്ലേ ഓഫിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.