രോഹിത്തിന് ഇനിയൊന്നും തെളിയിക്കാനില്ല, അവൻ തിരിച്ചുവരും; പിന്തുണയുമായി കപിൽ ദേവ്

മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യൻ നായകൻ രോഹിക് ശർമക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ആസ്ട്രേലിയക്കെതിരെയുള്ള ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റിരുന്നു. ഇതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ രോഹിത് ശർമക്ക് നേരെ വന്നിരുന്നു.

ഇതിന് പിന്നാലെയാണ് പിന്തുണയുമായി കപിൽ ദേവ് എത്തുന്നത്. ഒരുപാട് വർഷം മികച്ച നായകനായി നിലനിന്ന വ്യക്തിക്ക് അത് തെളിയിക്കേണ്ടതില്ല, രോഹിത് തിരിച്ചുവരവ് നടത്തുമെന്നാണ് കപിൽ ദേവ് പറയുന്നത്. 'അവൻ ഇതൊന്നും തെളിയിക്കേണ്ടതില്ല, രോഹിത് ഒരുപാട് വർഷം ഇത് ചെയ്തതാണ്. അത്കൊണ്ട് നമ്മൾക്ക് അയാളെ സംശയിക്കുന്നത് നിർത്താം. ഞാൻ സംശയിക്കുന്നില്ല, അവൻ തിരിച്ചുവരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മുൻ കാലത്ത് മികച്ച് നിന്ന ഒരാളെ ഒന്നൊ രണ്ടൊ മോശം പ്രകടനം കൊണ്ട് നിങ്ങൾ എഴുതിതള്ളും,' കപിൽ ദേവ് പറഞ്ഞു.

ആറ് മാസം മുമ്പ് രോഹിത് ശർമ ട്വന്‍റി-20 ലോകകപ്പ് നേടിയപ്പോൾ നിങ്ങൾ ഈ ചോദ്യം ചോദിച്ചിട്ടില്ല, രോഹിത് തിരിച്ചുവരുമൊ എന്ന് നോക്കാം. അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ടീമിൽ നിന്നും പുറത്ത് പോകുമെന്നും എന്നാൽ അദ്ദേഹത്തിന്‍റെ കഴിവ് വെച്ച് തിരിച്ചുവരാനാണ് സാധ്യതയെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു.

രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ മൂന്ന് റൺസും രണ്ടാം ഇന്നിങ്സിൽ ആറ് റൺസുമാണ് രോഹിത് ശർമ നേടിയത്. രോഹിത് ടെസ്റ്റിൽ ഇന്ത്യയെ നയിച്ച കഴിഞ്ഞ നാല് മത്സരത്തിലും തോൽവിയായിരുന്നു ഫലം. നിലവിൽ നടക്കുന്ന പരമ്പരയിൽ പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരം ഡിസംബർ 14ന് ബ്രിസ്ബെയ്നിലെ ഗാബ്ബ സ്റ്റേഡിയത്തിൽ വെച്ചാണ്. 

Tags:    
News Summary - kapil dev supports rohit sharma and says he will be back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.