അശ്വിനെ കാത്ത് കപിലിന്റെയും കും​െബ്ലയുടെയും റെക്കോഡുകൾ

ഇൻഡോർ: ബോർഡർ-ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്ത് കപിൽ ദേവിന്റെയും അനിൽ കും​െബ്ലയുടെയും റെക്കോഡുകൾ. ഒമ്പത് വിക്കറ്റ് കൂടി നേടിയാൽ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡിലെത്താം. 111 വിക്കറ്റ് നേടിയ അനിൽ കും​​െബ്ലയുടെ പേരിലാണ് നിലവിലെ റെക്കോഡ്. ഇന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണിന് ഏഴ് വിക്കറ്റ് കൂടി നേടിയാൽ കും​െബ്ലയെ മറികടക്കാനാകും.

രണ്ട് വിക്കറ്റ് കൂടി നേടിയാൽ ഇന്ത്യക്കായി 687 വിക്കറ്റ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനെ അശ്വിന് മറികടക്കാനാകും. ടെസ്റ്റിൽ 434ഉം ഏകദിനത്തിൽ 253ഉം വിക്കറ്റ് വീതമാണ് കപിൽ നേടിയത്. അശ്വിൻ ടെസ്റ്റിൽ 463ഉം ഏകദിനത്തിൽ 151ഉം ട്വന്റി 20യിൽ 72ഉം വിക്കറ്റാണ് നേടിയത്.

Tags:    
News Summary - Kapil Dev's and Kumble's records are waiting for Ashwin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.