ദുബൈ: ഐ.പി.എൽ 2021 എഡിഷന്‍റെ ആദ്യഭാഗത്തിൽ ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ടൂർണമെന്‍റ് യു.എ.ഇയിലെത്തിയതോടെ ഏത് ടീമും ഭയപ്പെടുകയാണ്. അത്ര ആധികാരികമായാണ് അവർ കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെയും തകർത്തത്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഫീൽഡിലുള്ള നായകൻ ഓയിൻ മോർഗനുമായി ഡഗ്ഔട്ടിലിരുന്ന് രഹസ്യ സന്ദേശത്തിലൂടെ സംവദിക്കുന്ന കെ.കെ.ആർ അനലിസ്റ്റ് നഥാൻ ലീമണിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൊൽക്കത്ത കോച്ച് ബ്രണ്ടൻ മക്കല്ലം സംസാരിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം ക്യാമറയിൽ പതിഞ്ഞത്.
ആദ്യം നാല് എഴുതിയ പാഡ് ലീമാൻ ലാപ്ടോപിന് മുന്നിൽ വെക്കുകയായിരുന്നു. ശേഷം അതിന് തൊട്ടടുത്തായി മൂന്ന് എന്നെഴുതിയ പാഡ് വെച്ചു. എന്താണ് ഉദ്ദേശിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഇരുവരും ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് നെറ്റിസൺസ് കണ്ടെത്തി.
ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ബരിമിത ഓവർ പരമ്പരക്കിടെ പവലിയനിൽ നിന്ന് ലീമൺ മോർഗന് സന്ദേശം കൈമാറിയിരുന്നു. മുംബൈക്കെതിരായ മത്സരം ഏഴുവിക്കറ്റിന് വിജയിച്ച കൊൽക്കത്ത േപായിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. ഞായറാഴ്ച ഉച്ചക്ക് ശേഷം അബൂദബിയിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ കെ.കെ.ആർ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.