ദുബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളായ വിരാട് കോഹ്‍ലി സെഞ്ച്വറി കണ്ടെത്തിയിട്ട് ആയിരം ദിവസം പിന്നിട്ടെങ്കിലും മത്സരങ്ങളുടെ കാര്യത്തിൽ അപൂർവ റെക്കോഡ് അദ്ദേഹം സ്വന്തമാക്കി. ഞായറാഴ്ച ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇറങ്ങിയത് നൂറാം ട്വന്റി20 മത്സരത്തിനാണ്.
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും നൂറ് കളി തികക്കുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്ത് രണ്ടാമത്തെയാളുമാണ് കോഹ്‍ലി. ന്യൂസിലൻഡ് മുൻ നായകൻ റോസ് ടെയ്‍ലർ മാത്രമാണ് നിലവിൽ ഈ ക്ലബ്ബിലുള്ളത്. 102 ടെസ്റ്റിലും 262 ഏകദിനത്തിലും ഇറങ്ങിയ കോഹ്‍ലി യഥാക്രമം 8074ഉം 12,344ഉം റൺസടിച്ചു.
99 ട്വന്റി20 മത്സരങ്ങളിൽ 3308 റൺസാണ് നേടിയത്. ട്വന്റി20യിൽ ഇതുവരെ ശതകം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. പുറത്താവാതെ നേടിയ 94 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡി വില്ലിയേഴ്സ് തുടങ്ങിയവർ കോഹ്‍ലിക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.