അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ നില പരുങ്ങലിൽ. രണ്ടാം ദിനം ലഞ്ചിന് പിരിയുേമ്പാൾ നാല് വിക്കറ്റ് നഷ്ടത്തിൽ 80 റൺസാണ് സമ്പാദ്യം. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 205 മറികടക്കാൻ ഇനിയും 125 റൺസ് കൂടി വേണം.
32 റൺസുമായി രോഹിത് ശർമയാണ് ക്രീസിൽ. ഒരു വിക്കറ്റിന് 25 റൺസെന്ന നിലയിൽ തുടങ്ങിയ ഇന്ത്യക്ക് 15 റൺസ് ചേർക്കുേമ്പാഴേക്കും പുജാരയെ (17) നഷ്ടമായി. തുടർന്ന് വന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയും റണ്ണെന്നും എടുക്കാതെ മടങ്ങി. സ്റ്റോക്സിനായിരുന്നു വിക്കറ്റ്. പിന്നീട് രഹാനയെ കൂട്ടുപിടിച്ച് രോഹിത് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും വലിയ ആയുസ്സുണ്ടായില്ല. 27 റൺസെടുത്ത രഹാനയെ ആൻഡേഴ്സണാണ് വീഴ്ത്തിയത്.
കുത്തിത്തിരിയുന്ന പിച്ചെന്ന് പഴിയേറെ കേട്ട അഹ്മദാബാദ് സ്റ്റേഡിയത്തിൽ ആദ്യം ദിനം ഇന്ത്യൻ സ്പിന്നർമാരായിരുന്നു കരുത്തുതെളിയിച്ചത്. നാലാം ടെസ്റ്റിന്‍റെ ഒന്നാം ദിവസം ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 205 റൺസ് എടുക്കുേമ്പാഴേക്ക് എല്ലാവരും പുറത്തായി. ഓപണിങ് ജോഡിയെ പിഴുത് അക്സർ പേട്ടൽ തുടങ്ങിയ വിക്കറ്റ് വേട്ട അശ്വിനും മുഹമ്മദ് സിറാജും വാഷിങ്ടൺ സുന്ദറും ചേർന്ന് പൂർത്തിയാക്കിയപ്പോൾ ബെൻ സ്റ്റോക്സ്, ഡാൻ ലോറൻസ് എന്നിവർ ഒഴികെ എല്ലാവരും കാര്യമായ സമ്പാദ്യമില്ലാതെ പുറത്തായി.
ഓപണർമാരായ സാക് ക്രോളി ഒമ്പതു റൺസിലും ഡോം സിബ്ലി രണ്ടു റൺസിലും നിൽക്കെ പേട്ടലിന് വിക്കറ്റ് നൽകി മടങ്ങിയതോടെ ഇംഗ്ലീഷ് ബാറ്റിങ്ങിന്‍റെ തകർച്ച വ്യക്തമായിരുന്നു. ജോണി ബെയർസ്റ്റോ (28) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മുഹമ്മദ് സിറാജ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. വൈകാതെ ജോ റൂട്ടും (05) സിറാജിന് തന്നെ വിക്കറ്റ് നൽകി.
ബെൻ സ്റ്റോക്സ് അർധ സെഞ്ച്വറി തികച്ചെങ്കിലും റൺസ് 55ൽ നിൽക്കെ മടങ്ങി. വാഷിങ്ടൺ സുന്ദറായിരുന്നു ബൗളർ. ഓയിലി പോപ്, ബെൻ ഫോക്സ്, ജാക് ലീച്ച് എന്നിവരെ അശ്വിൻ മടക്കിയപ്പോൾ വാലറ്റത്ത് ഡോം ബെസും ഡാൻ ലോറൻസും അക്സർ പേട്ടലിനു മുന്നിൽ കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.