കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് രോഗശാന്തി നേർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വേഗത്തിലുള്ള രോഗശമനം ആശംസിക്കുന്നതായും തന്റെ പ്രാർഥനകൾ ഗാംഗുലിക്കും കുടുംബത്തിനുമൊപ്പമുണ്ടെന്നും മമത ട്വീറ്റ് ചെയ്തു.
നേരത്തേ പശ്ചിമബംഗാളിൽ മമത ബാനർജിക്ക് പൂട്ടിടാനായി സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി ഉയർത്തിക്കാണിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഗാംഗുലിക്ക് രോഗശമനം ആശംസിച്ച്് ക്രിക്കറ്റ്താരങ്ങളും രംഗെത്തത്തി.
വിരാട് കോഹ്ലി, അനിൽ കുംെബ്ല, ഗൗതം ഗംഭീർ, പ്രഗ്യാൻ ഓജ, കുൽദീപ് യാദവ്, ഇർഫാർ പത്താൻ അടക്കമുള്ള താരങ്ങളും ബി.സി.സി.ഐ ജനറൽ സെക്രട്ടറി ജയ്ഷായും ഗാംഗുലിക്ക് രോഗശമനം നേർന്നു.
"ലഘുവായ ഒരു ഹൃദയാഘാതമാണ് അദ്ദേഹത്തിനുണ്ടായത്. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തിന് വിവിധ പരിശോധനകൾ നടത്തി. ആഞ്ജിയോപ്ലാസ്റ്റി വേണോ വേണ്ടയോ എന്ന് ഞങ്ങൾ ചർച്ച ചെയ്യുകയാണ്. ബ്ലോക്ക് മാറ്റാനുള്ള സ്റ്റെൻ്റ് ഇടണോ എന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്.-" ചികിത്സാസംഘത്തിൽ പെട്ട ഡോക്ടർ മനോജ് മൊണ്ടാൽ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ ജിമ്മിൽ നടത്തിയ വർക്കൗട്ടിനിടെയാണ് ഗാംഗുലിക്ക് നെഞ്ചുവേദന ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.