ധർമ്മശാല: ടെസറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്കെതിരെ നാളെ കളിക്കാനിറങ്ങുമ്പോൾ ഇംഗ്ലണ്ട് ടീമിന് ആരാധകരുടെ പിന്തുണയേറെ. രണ്ടു ദിവസം മുമ്പ് തന്നെ ആയിരക്കണക്കിന് ഇംഗ്ലീഷ് ആരാധകരാണ് ധർമശാല കുന്നിലേക്ക് ഒഴുകിയെത്തിയത്.
ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ സ്റ്റേഡിയത്തിന്റെ സൗന്ദര്യവും ഇംഗ്ലീഷ് കാണികളെ ആകർഷിക്കുന്നു. ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഡൽഹിയിൽനിന്ന് ധർമശാലയിലേക്ക് അതിരാവിലെയുള്ള മൂന്ന് വിമാനങ്ങളിൽ ഇംഗ്ലീഷ് ആരാധകരുമുണ്ടായിരുന്നു. നാട്ടിലേതിന് തുല്യമായ കാലാവസ്ഥയും ഏറെ ആകർഷകമാണെന്ന് ലിവർപൂളിൽനിന്ന് പറന്നെത്തിയ ഒരു ആരാധകൻ പറഞ്ഞു.
കേപ്ടൗണിലെ ന്യൂലാൻഡ്സ് ആണ് ഇഷ്ട സ്റ്റേഡിയമെങ്കിലും ധർമശാലയിലെ എച്ച്.പി.സി.എ സ്റ്റേഡിയം പോലെ മനോഹരം മറ്റൊന്നല്ലെന്ന് നൂറാം ടെസ്റ്റിന് തയാറെടുക്കുന്ന ജോണി ബെയർസ്റ്റോ പറഞ്ഞു. ഇന്ത്യൻ വെറ്ററൻ സ്പിന്നർ ആർ. അശ്വിനും നൂറാം ടെസ്റ്റാണിത്. ധർമശാലയിലെ രണ്ടാം ടെസ്റ്റ് മത്സരമാണ് നാളത്തേത്. ഇരു ടീമുകളും ഇന്നലെ പരിശീലനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.