നാണക്കേട്; കെ.എൽ രാഹുലിനോടുള്ള സഞ്ജീവ് ഗോയങ്കയുടെ പെരുമാറ്റത്തെ വിമർശിച്ച് മുഹമ്മദ് ഷമി

ന്യൂഡൽഹി: ലഖ്നോ സൂപ്പർ ജെയന്റ്സ് ക്യാപ്റ്റൻ കെ.എൽ രാഹുലിനോടുള്ള ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പെരുമാറ്റത്തെ വിമർശിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. കെ.എൽ രാഹുലിനോട് ദേഷ്യഭാവത്തിൽ സംസാരിക്കുന്ന ഗോയങ്കയുടേയും ക്ഷമാപണരൂപത്തിൽ അതിന് മറുപടി നൽകുന്ന ലഖ്നോ ക്യാപ്റ്റന്റേയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിലാണ് ഷമിയുടെ പ്രതികരണം.

കളിക്കാർ ബഹുമാനം അർഹിക്കുന്നവരാണ്. നിങ്ങൾ ബഹുമാന്യനായ ഒരു വ്യക്തിയാണ്. നിരവധി ആളുകൾ നിങ്ങളെ കാണുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. കാമറകൾക്ക് മുന്നിൽ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് നാ​ണക്കേടാണെന്ന് മുഹമ്മദ് ഷമി പറഞ്ഞു.

നിങ്ങൾക്ക് ഇക്കാര്യം മറ്റ് രീതികളിൽ അവതരിപ്പിക്കാമായിരുന്നു. ഡ്രസ്സിങ് റൂമിലോ ഹോട്ടലി​ലോ വെച്ച് ഇക്കാര്യം പറയാമായിരുന്നു. ഗ്രൗണ്ടിൽ വെച്ച് ഇത്തരമൊരു പെരുമാറ്റം വേണ്ടിയിരുന്നില്ല. കളിയിൽ എന്ത് വേണമെങ്കിലും സംഭവിക്കാം. കളിക്കാർക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവും. പക്ഷേ അവർ എപ്പോഴും ബഹുമാനം അർഹിക്കുന്നുവെന്ന് ഷമി പറഞ്ഞു.

ലഖ്നോ സൂപ്പർ ജെയ്ന്റസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ സൂപ്പർ ജെയ്ന്റസ് തോറ്റിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗോയങ്കയുടെ രോഷപ്രകടനം. ലഖ്നോ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 9.4 ഓവറിൽ സൺ റൈസേഴ്സ് മറികടന്നിരുന്നു.

Tags:    
News Summary - 'Matter of shame. Players have respect': Shami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.