'ഫിസിയോയോട്​ ആലോചിക്കാതെ കഫ്​ സിറപ്പ്​ കുടിച്ചതിന്​ ഞാനും അച്ഛനും ഉത്തരവാദികൾ'; വിലക്കിനെ കുറിച്ച്​ പൃഥ്വി ഷാ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റി​െൻറ ഭാവി താരമായി വരവറിയിച്ച ശേഷം നിരോധിത മരുന്നി​െൻറ ഉപയോഗത്തെ തുടർന്ന്​ എട്ട്​ മാസം വിലക്ക്​ ലഭിച്ചത്​ പൃഥ്വി ഷായുടെ കരിയറിൽ കരിനിഴൽ വീഴ്​ത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​ (ബി.സി.സി.ഐ) ഇളവ്​ നൽകിയതോടെ ഷാ നാലുമാസത്തിനുള്ളിൽ കളത്തിൽ തിരികെയെത്തി. ശേഷം ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്​ചവെച്ച 21കാരൻ ന്യൂസിലൻഡ്​ പര്യടനത്തിൽ ടെസ്​റ്റ്​, ഏകദിന ടീമുകളുടെ ഭാഗമായിരുന്നു.

ഇപ്പോൾ മരുന്നടി വിവാദത്തിലേക്ക്​ നയിച്ച സംഭവങ്ങൾ ഓർത്തെടുക്കുകയാണ്​ ഷാ. 2019 ഫെബ്രുവരിയിൽ സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി കളിച്ചുകൊണ്ടിരിക്കെ ജലദോഷവും ചുമയും വന്ന്​ വ​ല​ൈങ്കയ്യൻ ബാറ്റ്​സ്​മാൻ കിടപ്പിലായി. നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപെടുന്നതാണെന്നറിയാതെ പിതാവ്​ കഫ് ​സിറപ്പ്​ കുടിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന്​ ഷാ പ്രമുഖ ക്രിക്കറ്റ്​ വെബ്​സൈറ്റായ ക്രിക്​ബസിനോട്​ പറഞ്ഞു.

'കഫ്​സിറപ്പ് വിവാദത്തിന് അച്ഛനും ഞാനുമാണ്​ ഉത്തരവാദികൾ. ഞങ്ങൾ ഇൻഡോറിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കു​േമ്പാഴാണ്​ ജലദോഷവും ചുമയും പിടിപെട്ടതെന്നാണ്​ എ​െൻറ ഓർമ . അത്താഴത്തിന് പുറത്തുപോയ ഞാൻ നന്നായി ചുമക്കുന്നുണ്ടായിരുന്നു. അച്ഛനോട് പറഞ്ഞ​പ്പോൾ കഫ്​ സിറപ്പ്​ വാങ്ങി കുടിക്കാൻ അദ്ദേഹം നിർദേശിച്ചു. ഫിസിയോയെ സമീപിച്ചില്ല എന്നതാണ്​ ഞാൻ ചെയ്​ത തെറ്റ്​'-ഷാ പറഞ്ഞു.

'ഞാൻ രണ്ട് ദിവസം ആ മരുന്ന്​ കുടിച്ചു. മൂന്നാം ദിവസം എനിക്ക് ഉ​ത്തേജക പരിശോധ നടത്തി. അങ്ങനെയാണ് ഒരു നിരോധിത പദാർഥം ഉപയോഗിച്ചതായി കണ്ടെത്തിയത്. എനിക്ക് അവ വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. എന്നാൽ അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ഞാൻ എന്നെക്കുറിച്ച് എല്ലായിടത്തും വായിക്കുകയായിരുന്നു. ആളുകളുടെ ധാരണയെക്കുറിച്ച് ഞാൻ ആശങ്കാകുലനായിരുന്നു, ഞാൻ നിരോധിത ലഹരിവസ്തുക്കളും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്ന് ആളുകൾ ചിന്തിക്കുന്നുണ്ടെന്ന് ഞാൻ കരുതി. രണ്ടര മാസം ഞാൻ അവിടെ ഉണ്ടായിരുന്നു. എല്ലാ ദിവസവും ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. കാരണം എനിക്ക് അത്​ നല്ലൊരു സമയമായിരുന്നു. എന്നാൽ എല്ലാം പെ​ട്ടെന്ന്​ മാറി' -ഷാ കൂട്ടിച്ചേർത്തു.

ഷായുടെ അസാന്നിധ്യത്തിൽ ശുഭ്​മാൻ ഗില്ലിന്​ ടെസ്​റ്റ്​ കുപ്പായം ലഭിച്ചു. അതോടൊപ്പം മധ്യനിരയിൽ കളിച്ചിരുന്ന രോഹിത്​ ശർമക്ക്​ 2019-2020 ഹോം സീസണിൽ ഓപണറായി സ്​ഥാനക്കയറ്റം ലഭിക്കുകയും ചെയ്​തു.

വിലക്ക്​ മാറി തിരിച്ചെത്തിയ പൃഥ്വി ഷാ ന്യൂസിലൻഡ്​ പര്യടനത്തിൽ മൂന്ന്​ ഏകദിനങ്ങളും രണ്ട്​ ടെസ്​റ്റുകളും കളിച്ചെങ്കിലും തിളങ്ങാനായില്ല. അതോടെ ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന്​ പുറത്തായി. സമീപകാലത്ത്​ ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം കാഴ്​ചവെച്ചെങ്കിലും ഇംഗ്ലണ്ടിലേക്ക്​ പറക്കുന്ന ഇന്ത്യൻ ടീമി​േലക്ക്​ ഷായെ സെലക്​ടർമാർ പരിഗണിച്ചില്ല. എന്നാൽ, രാഹുൽ ദ്രാവിഡി​െൻറ ശിക്ഷണത്തിൽ ശ്രീലങ്കയിലേക്ക്​ പോകുന്ന യുവ ഇന്ത്യൻ ടീമിൽ ഷായെ ഉൾപെടുത്തിയേക്കും.

Tags:    
News Summary - Me and my father responsible for taking cough syrup without consulting says Prithvi Shaw on ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.