കോഹ്​ലിയും രോഹിതുമല്ല, ഐ.പി.എൽ ചരിത്രത്തിൽ കൂടുതൽ പണംവാരിയ കളിക്കാരൻ ഇയാളാണ്​...

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ്​ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാരൻ വിരാട്​ കോഹ്​ലിയോ രോഹിത്​ ശർമയോ അല്ല. ചെന്നൈ സൂപ്പർ കിങ്​സിന്‍റെ നായക സ്​ഥാനത്ത്​ പതിറ്റാണ്ടിലേറെയായി വിരാജിക്കുന്ന മഹേന്ദ്ര സിങ്​ ധോണിക്കാണ്​ ഐ.പി.എൽ ക്രീസിൽനിന്ന്​ കൂടുതൽ പണംവാരിയ കളിക്കാരനെന്ന വിശേഷണം. 150 കോടി രൂപയാണ്​ ഐ.പി.എല്ലിൽനിന്ന്​ ഇതുവരെ മുൻ ഇന്ത്യൻ ക്യാപ്​റ്റന്‍റെ സമ്പാദ്യം.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചിട്ടുണ്ടെങ്കിലും കളിയിൽനിന്ന്​ പണംവാരുന്ന കാര്യത്തിൽ ധോണി ഇപ്പോഴും മുന്നിൽതന്നെയാണ്​. 2021 സീസണിലേക്ക്​ സി.എസ്​.കെയുമായി കരാർ ചെയ്​ത വകയിൽ 15 കോടി രൂപയാണ്​ 'മഹി'യുടെ അക്കൗണ്ടിലെത്തിയത്​. പണമൊഴുകുന്ന ഐ.പി.എല്ലിന്‍റെ കളത്തിൽ ഏറ്റവും കൂടുതൽ പണം നേടിയ കളിക്കാരനായി അതോടെ ധോണി മാറി. ഐ.പി.എല്ലിൽനിന്ന്​ 150 കോടിക്കുമുകളിൽ സമ്പാദിക്കുന്ന ഏക കളിക്കാരനും ധോണിയാണ്​. 2008 മുതൽ ചെന്നൈ ടീമുമായി കരാറിലേർപ്പെട്ടാണ്​ ധോണി ഇത്രയും തുക സ്വന്തമാക്കിയത്​.

മുംബൈ ഇന്ത്യൻസ്​ ക്യാപ്​റ്റൻ രോഹിത്​ ശർമയും നിലവിലെ ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുമാണ്​ ഇക്കാര്യത്തിൽ ധോണിക്കുപിന്നിൽ രണ്ടും മൂന്നും സ്​ഥാനങ്ങളിൽ. 146.6 കോടി രൂപയാണ്​ ഐ.പി.എല്ലിൽ രോഹിതിന്‍റെ സമ്പാദ്യം. ബാംഗ്ലൂർ റോയൽ ചല​ഞ്ചേഴ്​സ്​ ടീം ക്യാപ്​റ്റൻ കൂടിയായ കോഹ്​ലിയുടെ സമ്പാദ്യം 143.2 കോടിയാണ്​. 2008ൽ ​ഐ.പി.എൽ തുടങ്ങിയ ഘട്ടത്തിൽ ധോണിക്ക്​ ലഭിച്ചതുപോലെ കനത്ത തുക ലഭിച്ചിരുന്നില്ല എന്നതിനാലാണ്​ കോഹ്​ലി അൽപം പിന്നിലായത്​.

Tags:    
News Summary - It's Not Virat Kohli Or Rohit Sharma, Meet The Highest-Earning Player Of IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.