'ട്രാവിസ് ഹെഡിനെ പുറത്താക്കാൻ ഇന്ത്യക്ക് ഈ ഫീൽഡിങ് വേണ്ടി വരും'; രോഹിത്തിനെയും കൂട്ടരെയും കളിയാക്കി മുൻ ഇംഗ്ലണ്ട് നായകൻ

ബോർഡർ-ഗവാസ്കർ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ ആസ്ട്രേലിയ പത്ത് വിക്കറ്റിന് തകർത്തിരുന്നു. അഡ്ലെയഡിൽ വെച്ച് നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ഓസീസിന്‍റെ വിജയം. 140 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഇന്ത്യക്ക് ഏറ്റവും വെല്ലുവിളിയുയർത്തിയത്.

മത്സരത്തിന് ശേഷം ഇന്ത്യൻ ടീമിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. മുൻ ഇന്ത്യൻ താരം വസീം ജാഫറും വോണും സോഷ്യൽ മീഡിയയിൽ നിരന്തരം ഏറ്റുമുട്ടാറുണ്ട്. ഇത്തവണ ഇന്ത്യൻ ടീമിനെ വോൺ കളിയാക്കിയതാണ് വൈറലാവുന്നത്. മത്സര ശേഷം കാണികൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ തിങ്ങിക്കൂടിയ ഫോട്ടോ പങ്കുവെച്ചാണ് വോണിന്‍റെ പരിഹാസം. 'ഹെഡിനെ പുറത്താക്കാൻ ഇന്ത്യക്ക് ആവശ്യമായ ഫീൽഡിങ് ഇതാണ്' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

ഇന്ത്യൻ ടീമിന് ഹെഡ് ഒരു തലവേദനയാകുന്നത് ഇത് ആദ്യമല്ല. 2023 ഐ.സി.സി ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ തോൽപ്പിച്ച ആസ്ട്രേലിയൻ ടീമിലെ പ്രധാനിയായിരുന്നു ഹെഡ്. രണ്ട് മത്സരത്തിലും ഹെഡ് സെഞ്ച്വറി തികച്ചിരുന്നു. രണ്ടിലും അദ്ദേഹം തന്നെയായിരുന്നു കളിയിലെ താരവും.

അതേസമയം നിലവിൽ നടക്കുന്ന ടെസറ്റ് പരമ്പരയിൽ രണ്ട് മത്സരം അവസാനിച്ചപ്പോൾ 1-1 എന്ന നിലയിലാണ് പരമ്പര. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ആസ്ട്രേലിയ തിരിച്ചടിച്ചു. ബ്രിസ്ബെയ്നിലെ ഗാബ്ബ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഡിസംബർ 14നാണ് മൂന്നാം മത്സരം നടക്കുക.

Tags:    
News Summary - michael vaugahan trolls indian cricket team after second game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.