ശ്രീലങ്കക്കെതിരെയുള്ള അവസാന രണ്ട് മത്സരത്തിൽ ഇംഗ്ലണ്ടിന് നായകൻ ബെൻ സ്റ്റോക്സിനേക്കാൾ മിസ് ചെയ്യുക പേസ് ബൗളർ മാർക്ക് വുഡിനെയെന്ന് മുൻ ഇംഗ്ലണ്ട് താരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ മൈക്കൾ വോൺ. മാർക്ക് വുഡ് നിലവിൽ ടീമിന്‍റെ പ്രധാന താരമാണെന്നും ജോഫ്ര ആർച്ചറിനേക്കാൾ മികച്ച രീതിയിൽ പേസ് എറിയാൻ അദ്ദേഹത്തിന് സാധിക്കുമെന്നും വോൺ പറഞ്ഞു.
'മാർക്ക് വുഡ് ആണ് പ്രധാനം, ഇംഗ്ലണ്ടിലെ എല്ലാ താരങ്ങളെയും നോക്കു, ബെൻ സ്റ്റോക്സിനേക്കാൾ പ്രധാനമാണ് വുഡ്. സ്റ്റോക്സ് ടാലിസ്മാനാണ്, മികച്ച ക്രിക്കറ്റ് കളിക്കാരനാണ്. എന്നാൽ ഇംഗ്ലണ്ട് അദ്ദേഹത്തെക്കാൾ കൂടുകതൽ മിസ് ചെയ്യുക മാർക്ക് വുഡിനെയാണ്, കാരണം 95 മൈലിൽ പന്തെറിയാൻ സാധിക്കുന്ന ആരും ഇംഗ്ലണ്ട് നിരയിലില്ല. മാർക്ക് വുഡ് പെട്ടെന്ന് തന്നെ ടീമിന്‍റെ പ്രധാന താരമായി മാറുകയാണ് ഇപ്പോൾ. അതിന് കാരണം ടീമിൽ ബാക്കിയാർക്കും കൊണ്ടുവരാൻ സാധിക്കാത്തത് അദ്ദേഹത്തിന് ചെയ്യാൻ സാധിക്കും. ജോഫ്ര ആർച്ചറിന് പോലും വുഡ് എറിയുന്ന 95, 97 മൈൽ വേഗതയിൽ പന്തെറിയാൻ സാധിക്കില്ല,' വോൺ പറഞ്ഞു.
ലങ്കക്കെതിരെയുള്ള ആദ്യ മത്സരത്തിൽ രണ്ടാം ഇന്നിങ്സിലായിരുന്നു വുഡിന് പരിക്കേറ്റത്. 10.2 ഓവറാണ് അദ്ദേഹം രണ്ടാം ഇന്നിങ്സിൽ എറിഞ്ഞത്. രണ്ടാം ഇന്നിങ്സിൽ ലങ്കൻ പടയെ 326 റൺസിന് ഒതുക്കിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.