'ബി.സി.സി.ഐക്ക് അത് ഒരിക്കലും ഇഷ്ടമാകില്ല'; റൂട്ട് സചിനെ മറികടക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുൻ ഇംഗ്ലണ്ട് നായകൻ

ടെസ്റ്റ് ക്രിക്കറ്റിൽ തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ് ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ബാറ്ററായി ഈയിടെ റൂട്ട് മാറിയിരുന്നു. 34 സെഞ്ച്വറിയാണ് അദ്ദേഹം ടെസ്റ്റിൽ നേടിയത്. മുൻ നായകൻ അലസ്റ്റൈർ കുക്കിനെയാണ് അദ്ദേഹം മറികടന്നത്. 33 വയസ്സുകാരനായ റൂട്ടിന് നിലവിൽ 12,000ത്തിന് മുകളിൽ റൺസുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സചിൻ ടെണ്ടുൽക്കറിനെ മറികടക്കാൻ ഏറ്റവും സാധ്യതകൾ കൽപിക്കുന്ന താരമാണ് നിലവിൽ റൂട്ട്. 15921 റൺസാണ് സചിൻ ടെണ്ടുൽക്കർ ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുള്ളത്. റൂട്ട് സചിന്‍റെ റെക്കോഡ് മറികടക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരണമാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോൺ നൽകിയത്.

'എനിക്ക് തോന്നുന്നു 3,000ത്തിന് മുകളിൽ റൺസാണ് അവന് സച്ചിനെ മറികടക്കാൻ ആവശ്യമുള്ളത്. തനിയെ പിന്നോട്ടടിച്ചില്ലെങ്കിൽ അവന് എന്തായാലും മൂന്ന് വർഷം ബാക്കിയുണ്ട്. ക്രിക്കറ്റിനോട് ഒരു കൗതുകകരമായ സ്നേഹമുള്ള താരമാണ് റൂട്ട്. എനിക്ക് തോന്നുന്നില്ല അവൻ മാറുമെന്ന്. നിലവിൽ ക്യാപ്റ്റൻ കൂടി അല്ലാത്തതിനാൽ എന്താണ് ചെയ്യുന്നതെന്ന് അവന് നിശ്ചയുമുണ്ട്.

അവന് സചിനെ മറികടക്കുകയാണെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ തന്നെ നടക്കാവന്ന ഏറ്റവും മികച്ച കാര്യമായിരിക്കുമത്. കാരണം ബി.സി.സി.ഐക്ക് ഒരിക്കലും ഒരു ഇംഗ്ലണ്ട് താരം ഒന്നാമതെത്തുന്നത് ഇഷ്ടപ്പെടില്ല കാരണം അവർക്ക് എപ്പോഴും ഒരു ഇന്ത്യക്കാരൻ ഒന്നാമതെത്തണം എന്നാണ് ആഗ്രഹം. അവിടെ ഒന്നാമതെത്തിയാൽ പിന്നെ അത് മറികടക്കുവാൻ വർഷങ്ങളോളം എടുക്കും,' വോൺ പറഞ്ഞു.

റൂട്ടിന് ഇ‍നിയും കളിക്കാൻ സാധിക്കുമെന്നും എന്നാൽ ഒരുപാട് മുന്നോട്ട് നീങ്ങാൻ അവൻ താത്പര്യമുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ചർച്ചയിലുണ്ടായിരുന്ന ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റ് പറഞ്ഞിരുന്നു. അടുത്ത വർഷത്തെ ആഷസിന് ശേഷമെ അദ്ദേഹം സചിനെ മറികടക്കുമോ എന്ന കാര്യത്തിൽ ഉത്തരം തരാനാകൂ എന്നാണ് ഗിൽക്രിസ്റ്റ് പറഞ്ഞു.


Tags:    
News Summary - michael vaughgan say joe root will surpass sachin tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.