അജിത് അഗാർക്കറുടെ റെക്കോർഡ് മറികടന്ന് ഷമി; അതിവേഗം 150 വിക്കറ്റ്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ അവിസ്മരണീയമായ പ്രകടനമാണ് ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും കാഴ്ചവെച്ചത്. ഇരുവരും ചേർന്ന് ഇംഗ്ലണ്ടിനെ 110 റൺസിന് ഓൾ ഔട്ടാക്കിയിരുന്നു. മത്സരം അനായാസം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസത്തെ കളിയിൽ നിർണായകമായൊരു റെക്കോർഡ് മുഹമ്മദ് ഷമി മറികടന്നിരുന്നു.

അതിവേഗത്തിൽ 150 ഏകദിന വിക്കറ്റുകളെന്ന അജിത് അഗാർക്കറുടെ റെക്കോർഡാണ് ഷമി മറികടന്നത്. 80 മത്സരങ്ങളിൽ നിന്നാണ് മുഹമ്മദ് ഷമി 150 വിക്കറ്റുകളെന്ന ലക്ഷ്യം സ്വന്തമാക്കിയത്. അഗാർക്കറിന് 150 വിക്കറ്റുകൾ നേടാൻ 97 മത്സരങ്ങൾ വേണ്ടി വന്നിരുന്നു. 103 മത്സരങ്ങളിൽ 150 വിക്കറ്റ് നേടിയ സഹീർ ഖാനാണ് പട്ടികയിൽ മൂന്നാമത്.

ആഗോളതലത്തിൽ അതിവേഗത്തിൽ 150 വിക്കറ്റ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഷമിയിപ്പോൾ. മിച്ചൽ സ്റ്റാർകും സാഖ്‍ലാൻ മുഷ്താഖുമാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

Tags:    
News Summary - Mohammed Shami creates history, becomes fastest Indian bowler to take 150 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.