ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഷമി കളിക്കില്ല; ഉമേഷിനെ തിരിച്ചുവിളിച്ചു

മുംബൈ: ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി കളിക്കില്ല. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഷമിയെ ഒഴിവാക്കിയത്. സെപ്റ്റംബർ 20ന് മൊഹാലിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.

പരിക്കുമൂലം കളിക്കളത്തിൽ നിന്നും മാറിനിൽക്കുന്ന ഉമേഷ് യാദവ് ഫിറ്റ്നെസ് തെളിയിച്ച് പരമ്പരക്കായി തിരിച്ചെത്തും. ഉമേഷ് യാദവ് പരിക്കിൽ നിന്നും മുക്തനായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.ഷമിക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബി.സി.സി.ഐ വിശദീകരിക്കുന്നത്. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഷമിക്കുള്ളത്. പക്ഷേ ഷമി ഐസോലേഷനിൽ തുടരും. നെഗറ്റീവായതിന് ശേഷം ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ വക്താവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുമ്പായി ഷമി ആരോഗ്യക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി.സി.സി.ഐ വക്താവ് അറിയിച്ചു. പരമ്പര തുടങ്ങാൻ ഇനിയും 10 ദിവസം ബാക്കിയുണ്ട്. അതേസമയം, ഐ.പി.എല്ലിന്റെ ആദ്യ പകുതിയിൽ കൊൽക്കത്തക്കായി ഉമേഷ് യാദവ് മികച്ച പ്രകടനം നടത്തിയിരുന്നു.

Tags:    
News Summary - Mohammed Shami out of Australia T20 series due to Covid, Umesh called back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.