ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരം ധോണി, കണക്കുകൾ പുറത്ത്​

ചെ​ന്നൈ: ഐ.​പി.​എ​ല്ലി​ൽ വി​വി​ധ സീ​സ​ണു​ക​ളി​ലാ​യി 150 കോ​ടി രൂ​പ പ്ര​തി​ഫ​ലം നേ​ടി​യ ആ​ദ്യ ക്രി​ക്ക​റ്റ് താ​ര​മാ​യി മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ എം.​എ​സ്. ധോ​ണി. ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സി​ല്‍നി​ന്നും റൈ​സി​ങ് പു​ണെ ജ​യ​ൻ​റ്​​സി​ല്‍നി​ന്നും വി​വി​ധ സീ​സ​ണു​ക​ളി​ലാ​യി താ​രം ഇ​തി​ന​കം 152 കോ​ടി രൂ​പ പ്ര​തി​ഫ​ല​മാ​യി നേ​ടി.

2008ല്‍ ​ആ​റു​കോ​ടി രൂ​പ​ക്കാ​ണ് ധോ​ണി​യെ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സ് സ്വ​ന്ത​മാ​ക്കി​യ​ത്. പി​ന്നീ​ടു​ള്ള മൂ​ന്നു​വ​ര്‍ഷം താ​ര​ത്തി​ന് അ​തേ തു​ക​യാ​ണ് ല​ഭി​ച്ച​ത്. 2018 മു​ത​ല്‍ 15 കോ​ടി രൂ​പ​യാ​ണ് താ​ര​ത്തി​നു​വേ​ണ്ടി മു​ട​ക്കു​ന്ന​ത്. 2011 മു​ത​ല്‍ 2013 വ​രെ താ​ര​ത്തി​ന് 8.28 കോ​ടി രൂ​പ പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ചു.

ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സി​ന്​ വി​ല​ക്ക്​ വ​ന്ന 2014ലും 2015​ലും താ​ര​ത്തി​ന് 12.5 കോ​ടി രൂ​പ വീ​ത​മാ​ണ്​​ റൈ​സി​ങ് പു​ണെ ജ​യ​ൻ​റ്​​സ് ന​ൽ​കി​യ​ത്. പ്ര​തി​ഫ​ല കാ​ര്യ​ത്തി​ൽ ധോ​ണി​ക്ക്​ തൊ​ട്ടു​പി​ന്നി​ൽ രോ​ഹി​ത് ശ​ര്‍മ​യും (146.6) മൂ​ന്നാം സ്ഥാ​ന​ത്ത് കോ​ഹ്​​ലി​യു​മാ​ണു​ള്ള​ത് (143.2 കോ​ടി രൂ​പ).

വിദേശതാരങ്ങളിൽ ഏറ്റവുമധികം പണംവാരിയത്​ ബാംഗ്ലൂർ റോയൽ ചാ​ലഞ്ചേഴ്​സിന്‍റെ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവി​ല്ലിയേഴ്​സാണ്​. വിവിധ സീസണുകളിൽ നിന്നായി 100 കോടിയിലേറെ നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ വിദേശതാരമായി എ.ബി മാറിയിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.