ഹർദിക് പാണ്ഡ്യയുടെ അർധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പുകേസിൽ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെ അർദ്ധ സഹോദരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 10 നായിരുന്നു വൈഭവ് പാണ്ഡ്യ എന്ന പ്രതിയെ മുംബൈ പൊലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.ഡബ്ല്യു) അറസ്റ്റ് ചെയ്തത്. ഹാർദിക് പാണ്ഡ്യയുടെയും സഹോദരൻ ക്രുണാൽ പാണ്ഡ്യയുടെയും പങ്കാളിത്തത്തിലുള്ള ബിസിനസ് സ്ഥാപനത്തിൽ നിന്ന് 4.3 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു വൈഭവിനെതിരായ പരാതി.

ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം എന്നീ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് 37 കാരനായ വൈഭവ് പാണ്ഡ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശ്വാസ വ‍ഞ്ചന, ചതി എന്നീ കുറ്റങ്ങളും ഇയാൾക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

2021-ൽ മൂന്ന് പേരും ചേര്‍ന്ന് പോളിമര്‍ ബിസിനസ് ആരംഭിച്ചിരുന്നു. അതിൽ ഹര്‍ദിക്കും ക്രുനാലും 40 ശതമാനവും വൈഭവ് 20 ശതമാനവുമായിരുന്നു നിക്ഷേപിച്ചത്. സ്ഥാപനം നോക്കി നടത്താനുള്ള ചുമതലയും വൈഭവിനായിരുന്നു നൽകിയത്. നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ലാഭവിഹിതം വീതിക്കാമെന്നായിരുന്നു കരാർ.

ക്രിക്കറ്റ് താരങ്ങളായ ഹർദികും ക്രുണാലും അറിയാതെ വൈഭവ് മറ്റൊരു സ്ഥാപനം ആരംഭിക്കുകയും പങ്കാളിത്ത കരാര്‍ ലംഘിക്കുകയും ചെയ്യുകയായിരുന്നു. അതിൽ ആദ്യ സ്ഥാപനത്തിന് മൂന്ന് കോടി നഷ്ടമുണ്ടാവുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഹർദികോ ക്രുണാലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Mumbai Police arrests Hardik Pandya's stepbrother, Vaibhav Pandya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.